മേഘവിസ്ഫോടനത്തിന് പിന്നാലെ പ്രളയം; കശ്മീരിൽ 124 ജലവിതരണ സംവിധാനങ്ങൾ തകർന്നു, 190 ലധികം റോഡുകൾ അടച്ചു | Cloudburst and flood in jammu kashmir 190 roads closed and 124 water supply systems are damaged Malayalam news - Malayalam Tv9

Jammu Cloudburst: മേഘവിസ്ഫോടനത്തിന് പിന്നാലെ പ്രളയം; കശ്മീരിൽ 124 ജലവിതരണ സംവിധാനങ്ങൾ തകർന്നു, 190 ലധികം റോഡുകൾ അടച്ചു

Published: 

04 Aug 2024 17:33 PM

Jammu Kashmir Cloudburst: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ മൂന്ന് ദിവസം കൂടി നിലനിൽക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Jammu Cloudburst: മേഘവിസ്ഫോടനത്തിന് പിന്നാലെ പ്രളയം; കശ്മീരിൽ 124 ജലവിതരണ സംവിധാനങ്ങൾ തകർന്നു, 190 ലധികം റോഡുകൾ അടച്ചു

Jammu Kashmir Cloudburst (Image credits: PTI)

Follow Us On

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം (Jammu Kashmir Cloudburst). പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ ജനവാസ മേഖലകളിലേക്ക് വെള്ളം കയറി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 190 ലധികം റോഡുകളാണ് സംഭവത്തിന് പിന്നാലെ അടച്ചത്. പ്രളയത്തിൽ സംസ്ഥാനത്തെ 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ മൂന്ന് ദിവസം കൂടി നിലനിൽക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഉത്തരാഖണ്ഡ് കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനേ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 1300 ഓളം പേർ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. ഹിമാചലിൽ ഇനിയും അൻപതോളം ആളുകളെ കണ്ടെത്താനുണ്ടെന്നാണ് വിവരം. 114 റോഡുകൾ അടച്ചതോടെ സംസ്ഥാനത്തെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.

ALSO READ: ഷിംലയിലും കുളുവിലും മേഘവിസ്ഫോടനം; 50 ഓളം പേരെ കാണാതായി

എന്താണ് മേഘവിസ്ഫോടനം?

കുറഞ്ഞ സമയത്തിൽ ഒരു പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന പ്രതിഭാസത്തെയാണ് മേഘവിസ്ഫോടനമെന്ന് പറയുന്നത്. ചിലപ്പോൾ മിനിറ്റുകൾ മാത്രമെ ഈ പ്രതിഭാസത്തിന് ദൈർഘ്യമുണ്ടാകൂകയുള്ളൂ. എന്നാൽ ചില സാഹചര്യങ്ങളിലാകട്ടെ മഴയുടെ ദൈർഘ്യം നീണ്ടു നിൽക്കുകയും ചെയ്യും. പലപ്പോഴും മേഘവിസ്ഫോടനങ്ങൾ വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാറുണ്ട്.

മഴയ്ക്കൊപ്പം കാറ്റും ഇടിമുഴക്കവും ഉണ്ടാകുന്നു എന്നതാണ് ഈ പ്രതിഭാസത്തിൻ്റെ മറ്റൊരു പ്രത്യേകത. ഈ മഴ പെട്ടെന്ന് ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ വെള്ളത്തിനടിയിലാക്കുകയും ചെയ്യും. മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്ന് പറയാം. ഇന്ത്യയിൽ ജൂൺ മാസം മുതൽ തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്താണ് സാധാരണയായി മേഘവിസ്ഫോടനം ഉണ്ടാകാറുള്ളത്.

 

ദിവസവും തൈര് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാൻ ഇവ ഒഴിവാക്കാം
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ ഇവർ
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
Exit mobile version