5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suffocation Claustrophobia : ഹഥ്റസ് ദുരന്തത്തിൽ ആളുകൾ മരിക്കാൻ ക്ലോസ്ട്രോഫോബിയയും കാരണമായി; വിശദീകരണവുമായി വിദഗ്ധർ

Hathras Stampede: മനുഷ്യ ശരീരവും മനസ്സും തുറന്നതും നന്നായി വായുസഞ്ചാരമുള്ളതുമായ ഇടങ്ങളിൽ പ്രവർത്തിക്കാൻ പാകത്തിനുള്ളവയാണ്. അതിനാൽ അടച്ചിട്ട സ്ഥലത്ത് ഒതുങ്ങി നിൽക്കുമ്പോൾ, അവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, പരിഭ്രാന്തി തുടങ്ങിയ നിരവധി ലക്ഷണങ്ങൾ അനുഭവപ്പെടാം.

Suffocation Claustrophobia : ഹഥ്റസ് ദുരന്തത്തിൽ ആളുകൾ മരിക്കാൻ ക്ലോസ്ട്രോഫോബിയയും കാരണമായി; വിശദീകരണവുമായി വിദഗ്ധർ
Hathras Stampede
aswathy-balachandran
Aswathy Balachandran | Updated On: 03 Jul 2024 16:25 PM

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹഥ്റസ് ജില്ലയിൽ ചൊവ്വാഴ്ച ‘സത്സംഗി’നിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളുമടക്കം നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഇതിന്റെ കാരണങ്ങൾ തിരയുകയാണ് എല്ലാവരും. ഷികന്ദ്രറൗവിലെ മാണ്ഡിക്ക് സമീപമുള്ള ഫുലാരി ഗ്രാമത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തിൽ പതിനായിരത്തിലധികം ആളുകൾ പരിപാടിക്കായി ഒത്തുകൂടിയിരുന്നു. മരണസംഖ്യ ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്നും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഹഥ്റസ് ‘സത്സംഗ’ത്തിലെ തിക്കിലും തിരക്കിലും പെട്ടതിന് പിന്നിലെ പ്രധാന കാരണം ‘ശ്വാസംമുട്ടൽ’ ആണെന്നാണ് പറയപ്പെടുന്നത്. പരിപാടിക്കായി തടിച്ചുകൂടിയ ആളുകൾക്കിടയിൽ അസ്വസ്ഥത ഉണ്ടായതായാണ് ആഗ്രയിലെ എഡിജി സോൺ ഓഫീസിലെ പിആർഒ ഒരു റിപ്പോർട്ടിൽ സ്ഥിരീകരിച്ചത്. അടച്ചിട്ട ടെൻ്റിലാണ് സംഭവം നടന്നതെന്നും ശ്വാസംമുട്ടിയതിനാൽ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങിയത് തിക്കിലും തിരക്കിലും കലാശിച്ചതായും പറയപ്പെടുന്നു. ഒരു അടഞ്ഞ അന്തരീക്ഷം നിങ്ങളുടെ ശരീരത്തിന് എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവത്തോടെ മനസ്സിലാക്കാം.

ഒരു അടഞ്ഞ അന്തരീക്ഷവും ക്രോസ്ട്രോഫോബിയയും

ഒരു അടഞ്ഞ അന്തരീക്ഷം ഒരു ക്ലോസ്ട്രോഫോബിക് അവസ്ഥയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. ശരിയായ വായുസഞ്ചാരമില്ലാതെ 10,000 ആളുകൾ ഒത്തുകൂടുമ്പോൾ അടച്ച അന്തരീക്ഷം എത്ര അപകടകരമാണെന്ന് ബാംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ്-ഇൻ്റേണൽ മെഡിസിൻ ഡോ. നസിറുദ്ദീൻ ജി ന്യൂസ് 9-നോട് പറയുന്നു.

ALSO READ: അനുമതി 80,000 പേർക്ക്; പങ്കെടുത്തത് രണ്ടര ലക്ഷം പേർ; ഹഥ്റസ് ദുരന്തമുണ്ടായത് സംഘാടനപ്പിഴവിൽ

“അടച്ച അന്തരീക്ഷം തീവ്രമായ ഭയത്തിന് കാരണമാക്കാം. സ്ഥല പരിമിതമായ ഇടങ്ങളും ഇങ്ങനെ തന്നെ. അത്തരം ചുറ്റുപാടിൽ അപകടമുണ്ടാകുമ്പോൾ സംഭവിക്കുന്ന മട്ടിൽ ശരീരം പ്രതികരിക്കുകയും അഡ്രിനാലിൻ പുറത്തുവിടുകയും ചെയ്യുന്നു. ഇത് വിയർക്കുന്നതിനും, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള പ്രതികരണത്തിനും കാരണമാകുന്നു.

നേരിട്ട് ജീവന് ഭീഷണിയില്ലെങ്കിലും, അപ്പോൾ ശ്വാസംമുട്ടുന്നതായി അനുഭവപ്പെടാം. ഒരു അടഞ്ഞ പരിതസ്ഥിതിയിൽ, ഒരു ക്ലോസ്ട്രോഫോബിക് സാഹചര്യം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, ഇത് ജീവൻ അപകടകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം. ക്ലോസ്‌ട്രോഫോബിയ, പരിമിതമായ ഇടങ്ങളെക്കുറിച്ചുള്ള ഭയം, ശാരീരികവും മനഃശാസ്ത്രപരവുമായ നിരവധി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും.

“മനുഷ്യ ശരീരവും മനസ്സും തുറന്നതും നന്നായി വായുസഞ്ചാരമുള്ളതുമായ ഇടങ്ങളിൽ പ്രവർത്തിക്കാൻ പാകത്തിനുള്ളവയാണ്. അതിനാൽ അടച്ചിട്ട സ്ഥലത്ത് ഒതുങ്ങി നിൽക്കുമ്പോൾ, അവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, പരിഭ്രാന്തി തുടങ്ങിയ നിരവധി ലക്ഷണങ്ങൾ അനുഭവപ്പെടാം. ക്ലോസ്ട്രോഫോബിക് അവസ്ഥ മരണത്തിനു കാരണമാകില്ലെങ്കിലും അപകടം ഉണ്ടാക്കിയേക്കാം.

നമുക്ക് ചെയ്യാനാകുന്നത്

തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ ആളുകളുള്ള പരിപാടി നടത്തൽ, വെൻ്റിലേഷൻ മെച്ചപ്പെടുത്തൽ, ക്ലോസ്ട്രോഫോബിക് ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പിന്തുണ നൽകൽ എല്ലാം ഇത് ഒഴിവാക്കാനായി ചെയ്യാം. “ക്ലോസ്ട്രോഫോബിയ ഹൃദയസ്തംഭനത്തിനും ശ്വാസകോശ തകർച്ചയ്ക്കും കാരണമാകില്ല. എന്നിരുന്നാലും, വേഗത്തിലുള്ള ശ്വസനം (ഹൈപ്പർവെൻറിലേഷൻ) തലകറക്കത്തിന് ഇടയാക്കും. ഉത്കണ്ഠയാണ് ഇതിനെല്ലാം കാരണം. “നിങ്ങൾക്ക് ക്ലോസ്ട്രോഫോബിയ അനുഭവപ്പെടുകയാണെങ്കിൽ, സ്വയം ശാന്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സാവധാനത്തിലുള്ള, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പരീക്ഷിക്കുക.