UP Human Sacrifice: കൊടും ക്രൂരത! സ്കൂളിന്റെ പുരോഗതിക്കായിരണ്ടാം ക്ലാസുകാരനെ നരബലി ചെയ്തു

Human Sacrifice in UP for School Prosperity: സെപ്റ്റംബർ 23-നാണ് കുട്ടിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ സ്കൂളിന്റെ ഡയക്ടറും, അയാളുടെ പിതാവും, പ്രിൻസിപ്പലും, രണ്ട് അധ്യാപകരുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

UP Human Sacrifice: കൊടും ക്രൂരത! സ്കൂളിന്റെ പുരോഗതിക്കായിരണ്ടാം ക്ലാസുകാരനെ നരബലി ചെയ്തു

Representational Image (Image Credits: William Whitehurst/The Image Bank/Getty Images)

Updated On: 

28 Sep 2024 13:35 PM

ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി നൽകി സ്കൂൾ അധികൃതർ. ഹത്രാസിലെ സഹപാവു മേഖലയിലെ റസിഡൻഷ്യൽ സ്കൂളായ ഡിഎൽ പബ്ലിക് സ്കൂളിലാണ് ഈ കൊടും ക്രൂരത നടന്നത്. സംഭവത്തിൽ സ്കൂളിന്റെ ഡയക്ടറും, അയാളുടെ പിതാവും, പ്രിൻസിപ്പലും, രണ്ട് അധ്യാപകരുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അൽഹെപൂർ ചുർസെൻ ഗ്രാമവാസിയായ കൃതാർത്ഥ് എന്ന പതിനൊന്ന് വയസുകാരനാനെയാണ് സ്കൂൾ അധികൃതർ കൊലപ്പെടുത്തിയത്.

സെപ്റ്റംബർ 23-നാണ് കുട്ടിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ, ഉറങ്ങി കിടന്ന കുട്ടിയെ ഹോസ്റ്റലിൽ നിന്നും ഡയറക്ടർ ദിനേശ് ബാഗേലും, പിതാവ് ജശോധൻ സിങ്ങും ചേർന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നെന്ന് കണ്ടെത്തി.

സ്കൂളിന് സമീപമുള്ള ഒരു മുറിയിൽ വെച്ച് ബലിയർപ്പണം നടത്താനായിരുന്നു അവരുടെ പദ്ധതിയെങ്കിലും കുട്ടി ഉണർന്ന് ഉറക്കെ കരയാൻ തുടങ്ങിയതോടെ അത് നടന്നില്ല. കുട്ടി ഒച്ചവെച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തിരികെ ഹോസ്റ്റൽ മുറിയിൽ കൊണ്ടിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ALSO READ: വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസം; ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ

സംഭവ ശേഷം കൃതാർത്ഥിനെ ആശുപത്രിയിൽ കൊണ്ടുപോകാനെന്ന പേരിൽ ഡയറക്ടർ ദിനേശ് ബാഗേൽ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, കൃത്യ സമയത്ത് കുട്ടിയുടെ വീട്ടുകാർ സ്ഥലത്തെത്തി കാർ വളഞ്ഞു ബഹളം വെച്ചു അയാളെ തടഞ്ഞു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം കുട്ടിയുടെ കഴുത്തിലെ മുറിവേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഹോസ്റ്റൽ നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്കൂളിന്റെയും കുടുംബത്തിന്റെയും അഭിവൃദ്ധിക്കായി കുട്ടിയെ ബലി നൽകാൻ ഡയറക്ടറും പിതാവും ആഗ്രഹിച്ചിരുന്നതായും, കുട്ടി ഉണർന്നതോടെ അത് നടക്കാതെ വന്നപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് അശോക് കുമാർ സിംഗ് പറഞ്ഞു.

അതെ സമയം, അനുമതിയില്ലാതെയാണ് ഡിഎൽ പബ്ലിക് സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത്. അതിനാൽ, സ്കൂൾ ഡയറക്ടർക്കെതിരെ കേസെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്വാതി ഭാരതി, സഹപാവ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ പൂനം ചൗധരിക്ക് നിർദേശം നൽകിയിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ നടത്താനാണ് ഈ സ്കൂളിന് അംഗീകാരമുള്ളത്, എന്നാൽ നിലവിൽ അവിടെ എട്ടാം ക്ലാസ് വരെയുണ്ട്. സംഭവത്തെ തുടർന്ന് ഇപ്പോൾ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. 700-ഓളം കുട്ടികളാണ് ആ സ്കൂളിൽ പഠിച്ചു വരുന്നത്.

കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍