Sanitary Pad: പരീക്ഷയ്ക്കിടെ പിരീഡ്‌സായി, പാഡ് ചോദിച്ച വിദ്യാര്‍ഥിയെ ഒരു മണിക്കൂര്‍ പുറത്തുനിര്‍ത്തി

Student Asked To Asked Stand Outside After Seeking Sanitary Pad: ഒരു മണിക്കൂറോളമാണ് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ പുറത്ത് നിര്‍ത്തിയത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിന് നേരെ വലിയ പ്രതിഷേധം ഉയരുകയാണ്.

Sanitary Pad: പരീക്ഷയ്ക്കിടെ പിരീഡ്‌സായി, പാഡ് ചോദിച്ച വിദ്യാര്‍ഥിയെ ഒരു മണിക്കൂര്‍ പുറത്തുനിര്‍ത്തി

പ്രതീകാത്മക ചിത്രം

Published: 

26 Jan 2025 19:06 PM

ലഖ്‌നൗ: പരീക്ഷയ്ക്കിടെ ആര്‍ത്തവം ആരംഭിച്ചതിനെ തുടര്‍ന്ന് സാനിറ്ററി പാഡ് ആവശ്യപ്പെട്ട വിദ്യാര്‍ഥിയെ പുറത്താക്കിയതായി പരാതി. ഉത്തര്‍ പ്രദേശിലെ റായ്ബറേലിയിലുള്ള ഗേള്‍സ് സ്‌കൂളിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെയാണ് സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്ന് പുറത്താക്കിയത്.

ഒരു മണിക്കൂറോളമാണ് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ പുറത്ത് നിര്‍ത്തിയത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിന് നേരെ വലിയ പ്രതിഷേധം ഉയരുകയാണ്.

ശനിയാഴ്ച (ജനുവരി 25) ആണ് സംഭവം നടക്കുന്നത്. പരീക്ഷ എഴുതുന്നതിനിടെ ആര്‍ത്തവം ആരംഭിച്ച വിദ്യാര്‍ഥി സാനിറ്ററി പാഡിനായി സഹപാഠികളോടും പിന്നീട് പ്രധാനാധ്യാപകനോടും സഹായം ചോദിച്ചു. ഇതോടെ പെണ്‍കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സഹായിക്കുന്നതിന് പകരം വിദ്യാര്‍ഥിയോട് മോശമായി പെരുമാറുകയും അവഹണിക്കുകയും ചെയ്തതായി പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

പരീക്ഷ എഴുതുന്നതിനിടയില്‍ ആര്‍ത്തവം ആരംഭിച്ചുവെന്ന് മനസിലാക്കിയ വിദ്യാര്‍ഥി സാനിറ്ററി പാഡിനായി മറ്റുള്ളവരുടെ സഹായം തേടിയെന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സൂചിപ്പിക്കുന്നു. പ്രധാനാധ്യാപകനോട് സാനിറ്ററി പാഡ് ആവശ്യപ്പെട്ടപ്പോള്‍ ക്ലാസില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഒരു മണിക്കൂറോളം തന്നെ പുറത്ത് നിര്‍ത്തിയതായും വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു.

Also Read: Women Marry Eachother: കുടിയന്മാരായ ഭർത്താക്കന്മാരെക്കൊണ്ട് പൊറുതിമുട്ടി; വീട് വിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു

സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍, സംസ്ഥാന വനിത കമ്മീഷന്‍, വനിതാ ക്ഷേമ വകുപ്പ് എന്നിവര്‍ക്ക് പിതാവ് പരാതി നല്‍കി. പരാതിയിന്മേല്‍ അന്വേഷണം നടക്കുകയാണെന്നും കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ദേവകി നന്ദന്‍ പ്രതികരിച്ചു.

ജലാംശം നിലനിർത്താൻ ഈ പഴങ്ങൾ സ്ഥിരമായി കഴിക്കൂ
ഒലീവ് ഓയിലായാലും അമിതമായാൽ പണി ഉറപ്പാണ്
പഴത്തൊലി മാത്രം മതി മുടി തഴച്ചുവളരും
അള്‍ട്ടിമേറ്റ് ലൈഫ് ഹാക്ക്! സംയുക്ത വര്‍മ്മ