Wedding Clash: അയൽവീട്ടിലെ വിവാഹം തങ്ങളുടേതിനേക്കാൾ ഗംഭീരമായി; വീട്ടുകാർ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു
ഇക്കഴിഞ്ഞ ജനുവരി മാസം 19നായിരുന്നു നരേഷിന്റെ മകളുടെ വിവാഹം നടന്നത്. പിന്നാലെ Clash between neighbors results in one death in Gujarat: ഫെബ്രുവരി ആറാം തീയതി ആയിരുന്നു പ്രകാശിന്റെ മകൾ ഉർവശിയുടെ വിവാഹം. ഉർവശിയുടെ വിവാഹം ഗംഭീരമായി നടത്തിയതിൽ അയൽക്കാരായ നരേഷിനും കുടുംബത്തിനും അസൂയ ഉണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം
രാജ്കോട്ട്: വിവാഹം ആഡംബരമായി നടത്തിയതിനെ ചൊല്ലി വീട്ടുകാർ തമ്മിൽ തർക്കം. സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ സായ്ലയിലാണ് സംഭവം നടന്നത്. സായ്ല ഹോളിദാർ വാസുകി നഗർ സ്വദേശി ഹിമാത് പാണ്ട്യ (45) ആണ് അയൽക്കാരുമായുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹിമാതിന്റെ സഹോദരൻ പ്രകാശ് പാണ്ട്യ ആണ് പരാതി നൽകിയത്. പരാതിയിന്മേൽ അയൽക്കാരായ അഞ്ചുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അയൽക്കാരനായ നരേഷ് അഘഹാരയുടെ മകളുടെ വിവാഹത്തെക്കാളും തന്റെ മകളുടെ വിവാഹം ഗംഭീരമായി നടത്തിയതിൽ ഉള്ള അസൂയ ആണ് തർക്കത്തിലേക്കും, തന്റെ സഹോദരന്റെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രകാശ് പാണ്ട്യ നൽകിയ പരാതിയിൽ പറയുന്നു. വിവാഹ ഡെക്കറേഷൻ കമ്പനി നടത്തുന്ന ആളാണ് പ്രകാശ് പാണ്ട്യ. ഇദ്ദേഹത്തിന്റെ അയല്പക്കത്ത് താമസിക്കുന്ന ആളാണ് നരേഷ് അഘഹാര.
ഇക്കഴിഞ്ഞ ജനുവരി മാസം 19നായിരുന്നു നരേഷിന്റെ മകളുടെ വിവാഹം നടന്നത്. പിന്നാലെ ഫെബ്രുവരി ആറാം തീയതി ആയിരുന്നു പ്രകാശിന്റെ മകൾ ഉർവശിയുടെ വിവാഹം. ഉർവശിയുടെ വിവാഹം ഗംഭീരമായി നടത്തിയതിൽ അയൽക്കാരായ നരേഷിനും കുടുംബത്തിനും അസൂയ ഉണ്ടായിരുന്നു. നരേഷിന്റെ മകൻ ഉമാങ് ഇത് വളരെ പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞ്‌കൊണ്ട് പ്രകാശിന്റെ മകന് സുഹൃത്തായ ആകാശിന്റെ ഫോണിൽ നിന്ന് ഉമാങ് സന്ദേശങ്ങൾ അയച്ചു. അവരുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശമായിരുന്നു അത്. ഇതേ രീതിയിലുള്ള വാട്സാപ്പ് സ്റ്റാറ്റസുകളും പോസ്റ്റ് ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രകാശിന്റെ മകന് ഗുഞ്ചൻ പ്രകാശിനെ ചോദ്യം ചെയ്തപ്പോൾ ഉമാങ് ആണ് തന്റെ ഫോണിൽ നിന്നും സന്ദേശം അയച്ചത് എന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ ഞായറാഴ്ച രാവിലെ പ്രകാശ് അയൽക്കാരനായ നരേഷിന്റെ വീട്ടിൽ എത്തുകയും, അയാളുടെ മകൻ ഉമാങ്ങിനെ ശാസിക്കുകയും ചെയ്തു. ഈ സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് നരേഷും ഉമാങ്ങും ഇവരുടെ ചില ബന്ധുക്കളും ചേർന്ന് പ്രകാശിന്റെ വീട്ടിൽ എത്തി ആക്രണം നടത്തിയത്.
സംഭവം നടക്കുന്ന സമയത്ത് പ്രകാശിന്റെ വീട്ടിൽ ഉണ്ടായിരുന്നത് സഹോദരൻ ഹിമാത് ആണ്. നരേഷും സംഘവും ആദ്യം ഹിമാതുമായി തർക്കം ഉണ്ടാക്കി. തുടർന്ന്, കത്തി , വാൾ, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് ഹിമാതിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഹിമാതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തിൽ കേസെടുത്തതായും, പ്രതികൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. പ്രതികൾക്കായുള്ള തിരച്ചിൽ നടത്തി വരികയാണ്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചു അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.