Supreme Court : സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തിയേക്കും; ശുപാർശ ചെയ്ത് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
DY Chandrachud Proposes Justice Sanjiv Khanna : സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ ഒരാളായ ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസായേക്കും. നിലവിലെ ചീജ് ജസ്റ്റിസായ ഡിവൈ ചന്ദ്രചൂഡ് ജസ്റ്റിസ് ഖന്നയുടെ പേര് ശുപാർശ ചെയ്തു.

സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവാൻ സാധ്യത ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക്. നിലവിലെ ചീജ് ജസ്റ്റിസായ ഡിവൈ ചന്ദ്രചൂഡ് ജസ്റ്റിസ് ഖന്നയുടെ പേര് ശുപാർശ ചെയ്തു. ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ പരമോന്നത നീതിപീഠത്തിൻ്റെ 51ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്ഥാനമേൽക്കും. ഇക്കൊല്ലം നവംബർ 10നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സ്ഥാനമൊഴിയുക. ചുമതലയേറ്റെടുത്താൽ ആറ് മാസക്കാലമാവും ജസ്റ്റിസ് ഖന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ തുടരുക. 2025 മെയ് 31ന് അദ്ദേഹം വിരമിക്കും.
1983ലാണ് ജസ്റ്റിസ് ഖന്ന ഡൽഹി ബാർ കൗൺസിലിൽ നിന്ന് എൻറോൾ ചെയ്തത്. തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളിലായിരുന്നു ആദ്യം അദ്ദേഹത്തിൻ്റെ പ്രാക്ടീസ്. പിന്നീട് ഡൽഹി ഹൈക്കോടതികളിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറിയ അദ്ദേഹം 2004-ൽ ഡൽഹിയുടെ സ്റ്റാൻഡിംഗ് കൗൺസലായി നിയമിതനായി. ഇതിനിടയിൽ ഏറെക്കാലം ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലായി സേവനമനുഷ്ഠിച്ചിരുന്നു. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായ ഇദ്ദേഹം 2006ൽ സ്ഥിരം ജഡ്ജിയായി. 2019 ജനുവരി 18ന് സുപ്രിം കോടതി ജഡ്ജിയായി നിയമിതനായി. 2023 ജൂൺ 17 മുതൽ 2023 ഡിസംബർ 25 വരെ സുപ്രീം കോടതി ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനായിരുന്നു.
Updating…