Children’s Day 2024: എങ്ങനെ നവംബര്‍ 14 ശിശുദിനമായി ? ആ കഥ ഇങ്ങനെ…

Children's Day 2024, history: കുട്ടികള്‍ക്കായി ഒരു ദിവസം ആഘോഷിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് 1925-ല്‍ വേള്‍ഡ് കോണ്‍ഫറന്‍സ് ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ വേദിയിലാണ്.

Childrens Day 2024: എങ്ങനെ നവംബര്‍ 14 ശിശുദിനമായി ? ആ കഥ ഇങ്ങനെ...
Published: 

13 Nov 2024 12:58 PM

ന്യൂഡല്‍ഹി: ഇന്നത്തെ കുട്ടികളുടെ കയ്യിലാണ്് നാളത്തെ നമ്മുടെ രാജ്യത്തിന്റെ ഭാവി. ഇത് മുന്നില്‍ക്കണ്ട് കുട്ടികള്‍ക്കായി ഒരു ദിവസം നാം ചില്‍ഡ്രന്‍സ് ഡേ ആയി മാറ്റി വയ്ക്കുന്നു. നവംബര്‍ 14 ശിശുദിനമാണെന്നും കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന് കുട്ടികളോടുള്ള അടുപ്പം കാരണമാണ് ഈ ദിവസം തന്നെ തിരഞ്ഞെടുത്തതെന്നും നമുക്കറിയാം. കാരണം നെഹ്രുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്. നോക്കാം ശിശു ദിനത്തിന്റെ പിന്നിലെ കഥ.

 

ശിശുദിനത്തിന്റെ ചരിത്രം

 

കുട്ടികള്‍ക്കായി ഒരു ദിവസം ആഘോഷിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് 1925-ല്‍ വേള്‍ഡ് കോണ്‍ഫറന്‍സ് ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ വേദിയിലാണ്. പിന്നെയും വര്‍ഷങ്ങളെടുത്തു ഇത് അംഗീകരിക്കപ്പെടാന്‍. 1950 ജൂണ്‍ ഒന്നുമുതലാണ് ശിശുദിനം ആഗോള തലത്തില്‍ ആഘോഷിച്ചു തുടങ്ങിയത്.

ഇന്ത്യയിലെ കാര്യമെടുത്താല്‍ അത് നവംബര്‍ 14 ആയത് നെഹ്രുവിനോടുള്ള ആദരമായി തന്നെയാണ്. കാരണം കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും കുട്ടികള്‍ക്കു വേണ്ടിയും എപ്പോഴും നിലകൊണ്ട അവരുടെ പ്രീയപ്പെട്ട ചാചാ നെഹ്രു ആയിരുന്നു അദ്ദേഹം. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ ശിശുദിനമായി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്.

 

നെഹ്രു എന്ന ശക്തി

 

1889 നവംബര്‍ 14 -ന് അലഹബാദില്‍ ( ഇന്നത്തെ പ്രയാഗ്) ആണ് നെഹ്രു ജനിച്ചത്.
കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണെന്നും പുരോഗമന സമൂഹത്തിന്റെ അടിത്തറയാണെന്നും നെഹ്റു വിശ്വസിച്ചിരുന്നു.

അതിനാല്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ അടിസ്ഥാനശിലയായി അദ്ദേഹം വിദ്യാഭ്യാസത്തെ കാണുകയും കുട്ടികളെ പോഷിപ്പിക്കുകയും ബഹുമാനിക്കുകയും അവരുടെ കഴിവുകള്‍ തിരിച്ചറിയാനുള്ള എല്ലാ അവസരങ്ങളും നല്‍കുകയും ചെയ്യണമെന്ന് പലപ്പോഴും ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ALSO READ – എപ്പോഴൊക്കെയാണ് ഹെഡ്ലൈറ്റ് ഡിം ചെയ്യേണ്ടത്?; വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ

തന്റെ ജീവിതത്തിലുടനീളം, അദ്ദേഹം വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയതായി കാണാം. തുല്യ പഠന അവസരങ്ങള്‍ നല്‍കുന്നതിനായി സ്‌കൂളുകളും സ്ഥാപനങ്ങളും സൃഷ്ടിച്ചതു മുതല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐ ഐ ടി) സ്ഥാപിക്കുന്നതിലേക്കു വരെ നീണ്ട പ്രവര്‍ത്തന ചരിത്രം ഇതിനുദാഹരണം.

ആദ്യകാലങ്ങളില്‍ നവംബര്‍ 20 ന് ആയിരുന്നു ഇന്ത്യയിലെ ശിശുദിനാഘോഷം. എന്നാല്‍ 1964-ല്‍ നെഹ്രു മരിച്ചതിനു ശേഷം അദ്ദേഹത്തോടുള്ള ആദര സൂചകമായി നവംബര്‍ 14 -ലേക്കും മാറ്റുകയായിരുന്നു.

 

സ്‌കൂളുകളില്‍ ആഘോഷിക്കുന്നത് ഇങ്ങനെ…

 

ഇന്ത്യയിലെമ്പാടുമുള്ള സ്‌കൂളുകളില്‍ ശിശുദിനാഘോഷം നടക്കാറുണ്ട്. സ്‌കൂളുകള്‍ക്കു പുറമേ സംഘടനകളും ക്ലബ്ബുകളും ആഘോഷങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നു. ഇതില്‍ കലാപരിപാടികളും, മത്സരങ്ങളും റാലികളും എല്ലാം സംഘടിപ്പിക്കുന്നത് ഉള്‍പ്പെടുന്നു.

സ്‌കൂളുകളില്‍ ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കും. കുട്ടികളെ കൂടുതല്‍ പ്രചോദിപ്പിക്കാനും ലക്ഷ്യബോധം ഉള്ളവരാക്കാനും ഈ ആഘോഷങ്ങളിലൂടെ കഴിയും.

Related Stories
New Delhi : അനധികൃത കുടിയേറ്റക്കാരെ തടയാനെന്ന് വിശദീകരണം; പച്ചക്കറിച്ചന്തയിൽ കച്ചവടക്കാർ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം
Pregnancy Message : ‘നിങ്ങൾ ഗർഭിണിയാണ്’ 35 ഓളം അവിവാഹിതരായ യുവതികൾക്ക് മെസേജ് വന്നു; ഒരു ഗ്രാമം ഒന്നടങ്കം ആശങ്കയിലായി
Bulldozer Justice : ‘ബുൾഡോസർ നീതിയ്ക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും’; ഭരണകർത്താക്കൾ ജഡ്ജിമാരാവരുതെന്ന് സുപ്രീം കോടതി
Jharkhand Election: ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; മൊത്തം 43 മണ്ഡലങ്ങൾ, 683 സ്ഥാനാർഥികൾ
Manipur Violence: മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; പ്രദേശത്ത് നിരോധനാജ്ഞ
Waqf Board Amendment Bill: ‘വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുന്നു’; ആര് എതിർത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് അമിത് ഷാ
ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര