മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു Malayalam news - Malayalam Tv9

Arvind Kejriwal: മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Published: 

29 Jun 2024 18:13 PM

Arvind Kejriwal On Judicial Custody: കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നും സിബിഐ റിമാൻഡുമായി ബന്ധപ്പെട്ട അപേക്ഷയിൽ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ ഇതുവരെ ഹാജരാക്കിയത്.

Arvind Kejriwal: മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Arvind Kejriwal. (Image credits: PTI)

Follow Us On

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ (Delhi Liquor Policy Case) ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ (Arvind Kejriwal) 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ (Judicial Custody) വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസിലാണ് കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തിൽ ജൂലൈ 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിലൽ തുടരണം.

കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നും സിബിഐ റിമാൻഡുമായി ബന്ധപ്പെട്ട അപേക്ഷയിൽ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ ഇതുവരെ ഹാജരാക്കിയത്. മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവർ അടക്കം 17 പ്രതികളാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

ALSO READ: അരവിന്ദ് കെജ്‍രിവാളിൻ്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി

തിഹാർ ജയിലിൽ കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏജൻസി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും കേസുമായി ബന്ധപ്പെട്ട് മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഡൽഹി മദ്യനയം രൂപീകരിക്കുന്നതിനായി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് എൻഫോഴ്സമെൻ്റ് കഴിഞ്ഞ മാർച്ച് 21-ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

ഒരു മാസത്തിന് ശേഷം മേയ് പത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. അതേസമയം കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ 48 മണിക്കൂർ സ്‌റ്റേ ചെയ്യണമെന്ന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷ നിരസിച്ചു കൊണ്ടാണ് പ്രത്യേക ജഡ്ജ് നിയയ് ബിന്ദു ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഏപ്രിൽ ഒന്ന് മുതൽ ജയിലിൽ കഴിയുന്ന കെജരിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി നേരത്തെ ജൂലൈ മൂന്ന് വരെ നീട്ടിയിരുന്നു.

2021-22 ലെ എക്‌സൈസ് പോളിസിയിലെ പരിഷ്‌ക്കരണങ്ങൾ, ലൈസൻസികളോട് അനാവശ്യമായ ആനുകൂല്യങ്ങൾ, മുൻകൂർ അനുമതിയില്ലാതെ എൽ-1 ലൈസൻസുകളുടെ വിപുലീകരണം എന്നിവ ഉൾപ്പെടുന്നതാണ് ഡൽഹി മദ്യനയ കേസ്. ചീഫ് സെക്രട്ടറി നരേഷ് തയ്യാറാക്കിയ വിലയിരുത്തൽ റിപ്പോർട്ട് പ്രകാരം, 2022 ജൂലൈയിൽ, അന്നത്തെ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറായ വിനയ് കുമാർ സക്‌സേന ആം ആദ്മി പാർട്ടി (എഎപി) സർക്കാരിൻ്റെ 2021-22 എക്സൈസ് നയത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

Related Stories
Jharkhand CM Hemant Soren: ചമ്പായി സോറൻ സ്ഥാനമൊഴിഞ്ഞു: ഹേമന്ത് സോറൻ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്
Anant Ambani Wedding: അംബാനി കുടുംബത്തിലെ കല്യാണത്തിനു മുന്നോടിയായി സമൂഹവിവാഹം; സമ്മാനമായി സ്വർണവും വെള്ളിയും ഒരുലക്ഷം രൂപയും
Suffocation Claustrophobia : ഹഥ്റസ് ദുരന്തത്തിൽ ആളുകൾ മരിക്കാൻ ക്ലോസ്ട്രോഫോബിയയും കാരണമായി; വിശദീകരണവുമായി വിദഗ്ധർ
Hathras Stampede: അനുമതി 80,000 പേർക്ക്; പങ്കെടുത്തത് രണ്ടര ലക്ഷം പേർ; ഹഥ്റസ് ദുരന്തമുണ്ടായത് സംഘാടനപ്പിഴവിൽ
Amarnath Yatra Pilgrims: ബ്രേക്ക് പൊട്ടിയെന്ന് ഡ്രൈവർ… ബസിൽ നിന്നും യാത്രാക്കാർ എടുത്ത് ചാടി; 10 പേർക്ക് പരിക്ക്, വീഡിയോ
Hathras stampede: ഹഥ്റസ് ദുരന്തത്തിലെ സത്സംഗം നടത്തിയ ഭോലെ ബാബ ആര്?
Exit mobile version