5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chhattisgarh High Court on Virginity Test: നിർബന്ധിത കന്യകാത്വ പരിശോധന; സ്ത്രീകളുടെ മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

Chhattisgarh High Court on Virginity Test: ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരന്റെ വാദം ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളുടെ അന്തസ്സിനുള്ള അവകാശം ഉൾപ്പെടുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Chhattisgarh High Court on Virginity Test: നിർബന്ധിത കന്യകാത്വ പരിശോധന; സ്ത്രീകളുടെ മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി
Image Credit source: Freepik
nithya
Nithya Vinu | Published: 31 Mar 2025 07:36 AM

സ്ത്രീകളെ നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്ന് നിരീക്ഷിച്ച് ഛത്തീസ്​ഗഡ് ഹൈക്കോടതി. കന്യകത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് അവരുടെ മൗലികാവകാശങ്ങൾക്കും അന്തസ്സിനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ നിരീക്ഷണം. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് പരാതിക്കാരൻ ഹർജി സമർപ്പിച്ചത്. ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരന്റെ വാദം ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളുടെ അന്തസ്സിനുള്ള അവകാശം ഉൾപ്പെടുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ALSO READ: വീണ്ടും ചുവപ്പണിഞ്ഞ് മധുര; പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ രണ്ടിന് ആരംഭം

‍2023 ഏപ്രിൽ 30 ന് ഹിന്ദു ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. കോർബ ജില്ലയിലെ ഭർത്താവിന്റെ കുടുംബ വീട്ടിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഭർത്താവിന് വന്ധ്യതയുണ്ടെന്ന് ഭാര്യ കുടുംബാംഗങ്ങളോട് പറഞ്ഞതായും ഭർത്താവിനോടൊപ്പം താമസിക്കാൻ വിസമ്മതിച്ചതായും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. തുട‍ർന്ന് 2024 ജൂലൈ 2 ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 144 പ്രകാരം ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് റായ്ഗഡ് ജില്ലയിലെ കുടുംബ കോടതിയിൽ യുവതി ഒരു ഇടക്കാല അപേക്ഷ സമർപ്പിച്ചു.

പിന്നാലെ ഭാര്യയ്ക്ക് അവരുടെ സഹോദരീഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് ഇടക്കാല മെയിന്റനൻസ് ക്ലെയിം അപേക്ഷ നൽകുകയായിരുന്നു. 2024 ഒക്ടോബർ 15-ന് റായ്ഗഢിലെ കുടുംബ കോടതി ഭർത്താവിന്റെ അപേക്ഷ നിരസിച്ചു. തുടർന്ന് യുവാവ് ഹൈക്കോടതിയിൽ ക്രിമിനൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

വന്ധ്യത സംബന്ധിച്ച ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് താൽപര്യമുണ്ടെങ്കിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാകാമെന്നും അല്ലെങ്കിഷ മറ്റേതെങ്കിലും തെളിവുകൾ ഹാജരാക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ യുവതിയെ കന്യകത്വ പരിശോധനയ്ക്ക് വിധേയമാക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇരു കക്ഷികളും പരസ്പരം ഉന്നയിച്ച ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചതിനുശേഷം മാത്രമേ ഒരു നിഗമനത്തിലെത്താൻ കഴിയൂ എന്നും ബെഞ്ച് നിരീക്ഷിച്ചു.