5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chennai Girl Murder: സി​ഗരറ്റ് ഉപയോ​ഗിച്ച് പൊള്ളിച്ചു… ഭക്ഷണമില്ല; ചെന്നൈയിൽ 16കാരിയെ കൊലപ്പെടുത്തിയത് അതിദാരുണമായി

Chennai Girl Murder Case: ശരീരമാസകലം പൊള്ളിച്ചതിന്റെ പാടുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് വീട്ടുടമകളായ മുഹമ്മദ് നവാസിനെയും നബിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ദീപാവലി ദിവസം ജോലികൾ കൃത്യമായി ചെയ്തില്ലെന്നു പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നു.

Chennai Girl Murder: സി​ഗരറ്റ് ഉപയോ​ഗിച്ച് പൊള്ളിച്ചു… ഭക്ഷണമില്ല; ചെന്നൈയിൽ 16കാരിയെ കൊലപ്പെടുത്തിയത് അതിദാരുണമായി
Represental Image (Credits: Gettyimages)
neethu-vijayan
Neethu Vijayan | Published: 03 Nov 2024 18:24 PM

ചെന്നൈ: വീട്ടുജോലി ചെയ്യാനെത്തിയ 16കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ചെന്നൈ നീലങ്കരയിലാണ് സംഭവം. സംഭവത്തിൽ വീട്ടുടമകളായ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. തഞ്ചാവൂർ സ്വദേശിനിയാണ് മരിച്ച പെൺകുട്ടി. മെഹ്ത ന​ഗറിലെ അപ്പാർട്ട്മെന്റിൽ ദീപാവലി ദിനമായ ഒക്ടോബർ 31നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

കുളിക്കാൻ പോയ പെൺകുട്ടിയെ ഏറെ സമയമായിട്ടും കണ്ടില്ലെന്നും അന്വേഷിച്ചപ്പോൾ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നുമാണ് ദമ്പതികൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പരിശോധനയിൽ കുട്ടിയുടെ ശരീരത്ത് ക്രൂരമർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് അദിദാരുണമായ കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം പൊള്ളിച്ചതിന്റെ പാടുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് വീട്ടുടമകളായ മുഹമ്മദ് നവാസിനെയും നബിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

ദീപാവലി ദിവസം ജോലികൾ കൃത്യമായി ചെയ്തില്ലെന്നു പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നു. മരിച്ചെന്ന് മനസിലാക്കിയപ്പോൾ മൃതദേഹം കുളിമുറിയിലേക്ക് മാറ്റുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. വീട്ടുടമയെയും ഭാര്യയേയും കൂടാതെ ഇവരുടെ സുഹൃത്തുക്കളായ നാലെ പേരെയുംക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിക്കാതിരിക്കാൻ വീടുമുഴുവൻ വിളക്കു കൊളുത്തി വച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം, പോക്‌സോ, അതിക്രമങ്ങൾ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് തുടങ്ങി നാല് വകുപ്പുകൾ പ്രകാരമാണ് കേസുമായി ബന്ധപ്പെട്ട്, ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കൂടാതെ, അറസ്റ്റിലായ ആറ് പേരെയും 16 ദിവസത്തേക്ക് കോടതി കസ്റ്റഡിയിൽ വിട്ടു.

Latest News