Chennai Accident: നടപ്പാതയില്‍ കിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തി; എംപിയുടെ മകളെ അറസ്റ്റ് ചെയ്തശേഷം വിട്ടയച്ചു

YSR Congress MP's Daughter Killed A Man: സൂര്യയെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ വനിത തെരച്ചില്‍ നടത്തുന്നതിനിടെ ഇയാളെ നടപ്പാതയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശേഷം ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് അപകടം നടന്നത്.

Chennai Accident: നടപ്പാതയില്‍ കിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തി; എംപിയുടെ മകളെ അറസ്റ്റ് ചെയ്തശേഷം വിട്ടയച്ചു
Published: 

19 Jun 2024 10:26 AM

ചെന്നൈ: റോഡരികില്‍ കിടന്നുറങ്ങിയ ആളെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകള്‍ കാറിടിച്ച് കൊലപ്പെടുത്തി. ആന്ധ്രാ എംപി ബീദ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരിയാണ് കാര്‍ ഓടിച്ചിരുന്നത്. 22 വയസുകാരനായ സൂര്യയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മാധുരിയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. ചെന്നൈ ബസന്ത് നഗര്‍ ഊരൂര്‍ കുപ്പം സ്വദേശിയാണ് കൊല്ലപ്പെട്ട സൂര്യ. ബസന്ത് നഗറില്‍ പെയിന്ററായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. സംഭവം നടന്ന ദിവസം രാത്രി ഇയാളും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് ഇയാള്‍ വീടുവിട്ടിറങ്ങി വരദാചാരി റോഡിലെ നടപ്പാതയില്‍ കിടക്കുമ്പോഴാണ് അപകടമുണ്ടായത്.

സൂര്യയെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ വനിത തെരച്ചില്‍ നടത്തുന്നതിനിടെ ഇയാളെ നടപ്പാതയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശേഷം ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് അപകടം നടന്നത്. സൂര്യയെ വാഹനമിടിച്ച ശേഷം കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ആംബുലന്‍സിനെ വിവരമറിയിച്ചു. എന്നാല്‍ ആളുകള്‍ കൂടിയതോടെ ഇരുവരും കാറുമായി കടന്നുകളഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസാണ് സൂര്യയെ ആശുപത്രിയിലെത്തിച്ചത്. ഇയാളെ അടുത്തുള്ള രായപ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. മാധുരിക്കെതിരെ അപകടമരണ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവര്‍ സംഭവ സമയത്ത് മദ്യപിച്ചിരുന്നതായും പോലീസിന് സംശയമുണ്ടായിരുന്നു. എന്നാല്‍ മദ്യപിച്ചിരുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ