5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Impeachment of Vice President: പടിയിറങ്ങും മുൻപെ പുറത്താക്കൽ? ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്ന ഇംപീച്ച്മെൻ്റ് പ്രക്രിയ ഇങ്ങനെ?

Vice President Impeachment Process: ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 67 (ബി) യിലാണ് ഉപരാഷ്ട്രപതിയെ എങ്ങനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നത്. നീക്കം ചെയ്യുന്നതിനായി ഒരു പ്രമേയം രാജ്യസഭ പാസാക്കുകയും അത് ലോക്‌സഭ അംഗീകരിക്കുകയും വേണം.

Impeachment of Vice President: പടിയിറങ്ങും മുൻപെ പുറത്താക്കൽ? ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്ന ഇംപീച്ച്മെൻ്റ് പ്രക്രിയ ഇങ്ങനെ?
neethu-vijayan
Neethu Vijayan | Updated On: 10 Dec 2024 18:09 PM

ഉപരാഷട്രപതി (Vice President) ജഗ്ദീപ് ധൻകറിനെതിരെ രാജ്യസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻകർ ഉപരിസഭയിലെ പ്രതിപക്ഷത്തോട് പക്ഷപാതിത്വപരമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇപ്പോൾ ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിലെ എംപിമാരാണ് ഇങ്ങനെയൊരു ആരോപണം മുന്നോട്ടുവച്ചത്. അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറുകയും ചെയ്തു.

പ്രതിപക്ഷ നിരയിലെ എഴുപതോളം എംപിമാർ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളതായാണ് വിവരം. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, എസ്പി, ഡിഎംകെ, ആർജെഡി തുടങ്ങിയവയിലെ എംപിമാരാണ് അവിശ്വാസ പ്രമേയനോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്. എന്നാൽ ഉപരാഷ്ട്രപതിക്കെതിരെ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും അതിലൂടെ ഒരു നീക്കം ആരംഭിക്കുന്നതിനും ചില പ്രത്യേക നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഉപരാഷ്ട്രപതിയെ സഭയിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ കുറച്ചധികം നടപടിക്രമങ്ങളിലൂടെ മുന്നോട്ട്പോകേണ്ടതുണ്ട്.

ഉപരാഷ്ട്രപതി

രാജ്യത്തെ രണ്ടാമത്തെ ഉയർന്ന പദവി വഹിക്കുന്ന ആളാണ് ഉപരാഷ്ട്രപതി. ഇന്ത്യയുടെ ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്‌സ് ഒഫീഷ്യോ ചെയർമാനായും പ്രവർത്തിച്ചുവരുന്നു. ഒരു ഉപരാഷ്ട്രപതിയുടെ കാലാവധി അഞ്ച് വർഷമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 67 (ബി) യിലാണ് ഉപരാഷ്ട്രപതിയെ എങ്ങനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നത്. നീക്കം ചെയ്യുന്നതിനായി ഒരു പ്രമേയം രാജ്യസഭ പാസാക്കുകയും അത് ലോക്‌സഭ അംഗീകരിക്കുകയും വേണം.

എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 71(1) പ്രകാരം അധികാരത്തിലിരിക്കെ രാജ്യസഭാംഗത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തതിരിക്കുകയോ തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തുകയോ ചെയ്താൽ ഉപരാഷ്ട്രപതിയെ പുറത്താക്കാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ട്.

എന്താണ് ഇംപീച്ച്മെൻ്റ് ?

ഇംപീച്ച്‌മെൻ്റ് എന്നാൽ നിയമനിർമ്മാണ സമിതി ഒരു പൊതു ഉദ്യോഗസ്ഥനെതിരെ തെറ്റായ പെരുമാറ്റത്തിന് കുറ്റം ചുമത്തുന്ന ഒരു ഔപചാരിക പ്രക്രിയയാണ്. രാജ്യദ്രോഹം, കൈക്കൂലി, അല്ലെങ്കിൽ മറ്റ് വലിയ കുറ്റകൃത്യങ്ങൾ, ദുഷ്പ്രവൃത്തികൾ എന്നിങ്ങനെയുള്ള ഗുരുതരമായ സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കുന്നത്. ഭരണഘടനാ ലംഘനത്തിന് ഒരു ഉയർന്ന ഉദ്യോ​ഗസ്ഥനെതിരെ ഉപയോഗിക്കാവുന്ന ഏക ഉപരോധം ഇംപീച്ച്‌മെൻ്റ് മാത്രമാണ്.

ഇംപീച്ച്മെൻ്റ് നടപടികൾ

ഇന്ത്യയിൽ രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുള്ള നടപടി ആരംഭിക്കുന്നത് അവിശ്വാസ പ്രമേയത്തിലൂടെയാണ്. രാജ്യസഭയിൽ ഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയം ലോക്‌സഭ അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ആർട്ടിക്കിൾ 67(ബി)യിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പ്രകാരമാണ് ഉപരാഷ്ട്രപതിയെ സഭയിൽ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിക്കുന്നത്. പുറത്താക്കൽ നടപടി ആരംഭിക്കുന്നതിന് 14 ദിവസം മുമ്പ് ഒരു അറിയിപ്പ് നൽകേണ്ടത് നിർബന്ധമാണ്. അത്തരമൊരു പ്രമേയം ആരംഭിക്കുന്നതിനുള്ള ഉദ്ദേശ്യവും കാരണവും ഈ അറിയിപ്പിൽ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യണം.

പ്രമേയം അവതരിപ്പിക്കുന്നതിന് രാജ്യസഭാംഗങ്ങളുടെ ഭൂരിപക്ഷ അംഗീകാരം ആവശ്യമാണ്. അത് ലോക്‌സഭയിൽ അം​ഗീകരിക്കണമെങ്കിൽ കേവല ഭൂരിപക്ഷവും ആവശ്യമാണ്. ഇരുസഭകളിലും ഭൂരിപക്ഷം ഉറപ്പാക്കുന്നതാണ് അവിശ്വാസ പ്രമേയം പാസാക്കുന്നതിലെ പ്രധാന വെല്ലുവിളി. ഒരു അവിശ്വാസ പ്രമേയം പാർലമെൻ്റിൻ്റെ പ്രവർത്തനത്തെ കൂടുതൽ തടസ്സപ്പെടുത്തുകയും നിയമനിർമ്മാണ നടപടികളെ ബാധിക്കുകയും പാർലമെൻ്റിനുള്ളിൽ സംഘർഷത്തിന് കാരണമായേക്കുകയും ചെയ്യാം.

ഇവയെല്ലാം പാർലമെൻ്ററി നടപടിക്രമങ്ങളിലൂടെ ഉപരാഷ്ട്രപതിയെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിലെ പ്രധാന വെല്ലുവിളികളാണ്. അവിശ്വാസ പ്രമേയം രേഖാമൂലമുള്ളതായിരിക്കണം എന്നത് നിർബന്ധമാണ്. കൂടാതെ ആരാണോ പ്രമേയം അവതരിപ്പിക്കുന്നത് അവർ അതിൽ ഒപ്പ് വെയ്ക്കുകയും വേണം. സഭ ചേരുന്ന ഏത് ദിവസവും പ്രമേയം ലോക്‌സഭാ സ്പീക്കർക്ക് സമർപ്പിക്കുകയും ചെയ്യാം.

അവിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം

പ്രതിപക്ഷം സമർപ്പിച്ച പ്രമേയം ചർച്ച ചെയ്യണമോയെന്നത് സംബന്ധിച്ച് സ്പീക്കർ ആണ് തീരുമാനം അറിയിക്കുക. പ്രമേയം സ്പീക്കർ അംഗീകരിച്ച് കഴിഞ്ഞാൽ ഏത് ദിവസം പ്രമേയത്തിൻമേൽ ചർച്ച നടത്തണമെന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കും. ലോക്‌സഭാചട്ടം 198 അനുസരിച്ച് പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും സർക്കാർ ഇതിന്മേലുള്ള ചർച്ചയ്ക്ക് ക്ഷണിക്കുന്നു.