ChatGPT: ചാറ്റ് ജിപിടി സുരക്ഷിതമോ? ചെടിയെ പറ്റിയുള്ള ചോദ്യം, ലഭിച്ചത് മറ്റൊരു വ്യക്തിയുടെ വിവരങ്ങൾ; ഞെട്ടിക്കുന്ന അനുഭവം പങ്ക് വെച്ച് യുവതി
ChatGPT: സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിലാണ് ചാർട്ടേഡ് അക്കൗണ്ടന്റായ പ്രത്വി മേത്ത തന്റെ അനുഭവം പങ്ക് വച്ചത്. ചെടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറ്റൊരു ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളാണ് ചാറ്റ്ജിപിടിയിൽ നിന്ന് ലഭിച്ചതെന്ന് യുവതി പറയുന്നു.

എന്തിനും ഏതിനും ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്ന പ്രവണത വർധിക്കുകയാണ്. എന്നാൽ ഇത്തരം ചാറ്റ് ബോട്ടുകൾ സുരക്ഷിതമാണോ, അവ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുണ്ടോ എന്ന സംശയവും അതിനോടൊപ്പം ഉയർന്നു വരുന്നു.
ഇപ്പോഴിതാ, ചാറ്റ്ജിപിടിയിലെ ഞെട്ടിക്കുന്ന അനുഭവം പങ്ക് വച്ചിരിക്കുകയാണ് പൃഥ്വി മേത്ത എന്ന യുവതി. സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിലാണ് ചാർട്ടേഡ് അക്കൗണ്ടന്റായ പ്രത്വി തന്റെ അനുഭവം പങ്ക് വച്ചത്. ചെടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറ്റൊരു ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളാണ് ചാറ്റ്ജിപിടിയിൽ നിന്ന് ലഭിച്ചതെന്ന് യുവതി പറയുന്നു.
ALSO READ: ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടി യുവതി
‘തന്റെ ചെടിയുടെ കുറച്ച് ചിത്രങ്ങൾ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത്, അവയുടെ ഇലകൾ മഞ്ഞ നിറമാകുന്നത് എന്ത് കൊണ്ടാണ് ചോദിച്ചു. മറുപടിയായി, മറ്റൊരു വ്യക്തിയുടെ വിവരങ്ങളാണ് ലഭിച്ചത്. വ്യക്തിയുടെ മുഴുവൻ പേര്, രജിസ്ട്രേഷൻ നമ്പർ, രജിസ്ട്രേഷൻ തീയതി എന്നിവ ഉൾപ്പെടുന്ന ഡാറ്റയാണ് ചാറ്റ് ജിപിടി നൽകിയത്. എഐയുമായി ബന്ധപ്പെട്ട് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ കാര്യമാണ് ഇതെന്നും പൃഥ്വി മേത്ത പോസ്റ്റിൽ പറഞ്ഞു.
ചാറ്റ് ജിപിടിയിൽ നിന്ന് ലഭിച്ച ഡാറ്റയുടെ സ്ക്രീൻ ഷോട്ടും പൃഥ്വി പങ്ക് വച്ചിട്ടുണ്ട്. എവിടെയാണ് നമ്മൾ അതിർ വരയ്ക്കേണ്ടതെന്നും പൃഥ്വി ചോദിക്കുന്നു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേർ എഐ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി.