5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Waqf Act : ഇതര മതസ്ഥരും മുസ്ലിം സ്ത്രീകളുമടങ്ങുന്ന ബോർഡ്; വഖഫ് നിയമം അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രം

Waqf Act Amendment : വഖഫ് നിയമത്തിൽ അടിമുടി മാറ്റം വരുത്താനുള്ള ബിൽ ഇന്ന് ലോക്സഭയിൽ. വഖഫ് ബോർഡിൻ്റെ പേര് മാറ്റമടക്കം നിരവധി മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ബില്ലാണ് ഇത്. വിവിധ മുസ്ലിം സംഘടനകൾ ബില്ലിനെ എതിർത്തിട്ടുണ്ട്.

Waqf Act : ഇതര മതസ്ഥരും മുസ്ലിം സ്ത്രീകളുമടങ്ങുന്ന ബോർഡ്; വഖഫ് നിയമം അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രം
Waqf Act Amendment (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 07 Aug 2024 12:34 PM

വഖഫ് നിയമം അടിമുടി മാറ്റാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. വഖഫ് ആക്ടിൻ്റെ പേര് മാറ്റുന്നതടക്കമുള്ളവ നിർദ്ദേശിക്കുന്ന ബില്ലിൻ്റെ പകർപ്പ് എംപിമാർക്ക് വിതരണം ചെയ്തു. ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഇതര മതസ്ഥരും മുസ്ലിം സ്ത്രീകളുമടങ്ങുന്ന വഖഫ് ബോർഡ് അടക്കം വലിയ മാറ്റങ്ങളാണ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്നത്. നേരത്തെ സൂഫി ബോഡി ഈ ബില്ലിൻ്റെ പിന്തുണച്ചിരുന്നു.

1995ലെ വഖഫ് നിയമത്തെ ‘ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം – 1995’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് വഖഫ് ഭേദഗതി ബില്ലിലെ നിർദ്ദേശം. വഖഫ് സ്വത്തിനെപ്പറ്റി തീരുമാനിക്കാൻ ബോർഡിന് അധികാരമുള്ള സെക്ഷൻ 40 ഒഴിവാക്കണമെന്നും ബില്ലിൽ നിർദ്ദേശമുണ്ട്. സംസ്ഥാന വഖഫ് ബോർഡുകളുടെയും സെൻട്രൽ വഖഫ് കൗൺസിലിൻ്റെയും പുനസംഘടനയാണ് ബില്ലിൽ ലക്ഷ്യമിടുന്നത്. സമിതികളിൽ മുസ്ലിം സ്ത്രീകളുടെയും ഇതര മതസ്ഥരുടെയും പ്രാതിനിധ്യം, ബൊഹാറകള്‍ക്കും അഘഖാനികള്‍ക്കുമായി പ്രത്യേക ഔഖാഫ് ബോര്‍ഡ്, ഷിയാ, സുന്നി, ബൊഹറ, അഘഖാനി തുടങ്ങി മുസ്ലിം വിഭാഗത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം തുടങ്ങിയവയും ബില്ലിലുണ്ട്.

Also Read : Himanta Biswa Sarma: ലൗ ജിഹാദ് കേസുകളിൽ ജീവപര്യന്തം ശിക്ഷ നൽകുന്ന നിയമം നടപ്പാക്കും: ഹിമന്ത ബിശ്വ ശർമ

‘വഖഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ആ സ്വത്തിന്റെ ഉടമസ്ഥാവകാശമുള്ള, കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം ആചരിക്കുന്ന വ്യക്തിയുമായിരിക്കണമെന്നതാണ് ബില്ലിലെ നിർവചനം. വഖഫുകളുടെ രജിസ്ട്രേഷൻ രീതി കാര്യക്ഷമമാക്കണമെന്നും ഏതെങ്കിലും വസ്തുവിനെ വഖഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിച്ച് റവന്യൂ നിയമങ്ങള്‍ അനുസരിച്ച് മാറ്റം വരുത്തണമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നു. വഖഫ് ബോർഡിൻ്റെ ഉടമസ്ഥയിലുണ്ടായിരുന്ന സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം ഇനി ബോർഡിനുണ്ടാവില്ല. ഇത്തരം സ്വത്തുക്കളുടെ തർക്കത്തിൽ ജില്ലാ കളക്ടർക്ക് തീരുമാനമെടുക്കാൻ അധികാരമുണ്ട്. സ്വത്ത് വഖഫ് ബോർഡിൻ്റെയാണോ സർക്കാരിൻ്റെയാണോ എന്ന് എന്ന് വ്യക്തമാക്കി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കണം.

സൂഫി ബോഡി അനുകൂലിച്ചെങ്കിലും മറ്റ് മുസ്ലിം സംഘടനകൾ ബില്ലിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ബില്ലിനെ പൂർണമായി എതിർത്തു. വഖഫ് ബോർഡിൻ്റെ സ്വത്തിലും അധികാരത്തിലും കൈകടത്തുന്നത് അംഗീകരിക്കില്ലെന്ന് ബോർഡ് പറഞ്ഞിരുന്നു. എൻഡിഎ സഖ്യ കക്ഷികളും പ്രതിപക്ഷ പാർട്ടികളും ബില്ലിനെ എതിർക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. വിവിധ പ്രതിപക്ഷ പാർട്ടികളും ഇതേ നിലപാടാണ് എടുത്തത്.