5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Unified Pension Scheme : 25 വർഷം ജോലി ചെയ്താൽ പൂർണ പെൻഷൻ; പറഞ്ഞത് നടപ്പാക്കി കേന്ദ്രം

Centre Launches Unified Pension Scheme : കേന്ദ്ര സർക്കാർ ജീവനക്കായി ഏകീകൃത പെൻഷൻ പദ്ധതി അവതരിപ്പിച്ച് കേന്ദ്രം. 25 വർഷം സർവീസിലിരിക്കുന്നവർക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ആകെ ശരാശരിയിൽ 50 ശതമാനം തുകയെങ്കിലും പെൻഷനായി നൽകുന്നതാണ് പുതിയ പദ്ധതി.

Unified Pension Scheme : 25 വർഷം ജോലി ചെയ്താൽ പൂർണ പെൻഷൻ; പറഞ്ഞത് നടപ്പാക്കി കേന്ദ്രം
Centre Launches Unified Pension Scheme (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 24 Aug 2024 20:50 PM

കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള പുതിയ പെൻഷൻ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ഏകീകൃത പെൻഷൻ പദ്ധതി അഥവാ യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) എന്ന പേരിലാവും പദ്ധതി നിലവിൽ വരിക. 2025 ഏപ്രിൽ ഒന്ന് മുതൽ പദ്ധതി നിലവിൽ വരും. 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും എന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.

25 വർഷം സർവീസിലിരിക്കുന്നവർക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ആകെ ശരാശരി കണക്കാക്കി അതിൽ 50 ശതമാനം തുകയെങ്കിലും പെൻഷനായി നൽകും. സർവീസ് കാലയളവ് കുറവുള്ളവർക്ക് മിനിമം പെൻഷനും ഉറപ്പാക്കും. 10 വർഷത്തിന് മുകളിൽ എത്ര കുറഞ്ഞ സർവീസ് ആണെങ്കിലും അവരെ മിനിമം പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇവർക്ക് 10000 രൂപയെങ്കിലും പ്രതിമാസ പെൻഷൻ ലഭിക്കും. ഇതോടൊപ്പം പെൻഷൻ പദ്ധതിയിൽ കേന്ദ്രസർക്കാർ വിഹിതം 18.5 ശതമാനമായി ഉയർത്തും.

Also Read : Drugs Banned: ആൻ്റിബയോട്ടിക്കുകൾ ഉൾപ്പെടെ 156 സംയുക്തങ്ങൾക്ക് നിരോധനം; നിരോധനം എന്തിനെല്ലാം?

2025 ഏപ്രിൽ മുതലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും 2004നു ശേഷം നിലവിലെ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) കീഴിൽ വിരമിച്ചവർക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പഴയ പദ്ധതിയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അനുവാദമുണ്ട്. സംസ്ഥാന സർക്കാരുകൾക്കും യുപിഎസ് പദ്ധതിയിലേക്ക് മാറാം. ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതിവർഷം 6,250 കോടി രൂപയാണ് കേന്ദ്രസർക്കാരിന് അധികമായി വേണ്ടിവരിക.

കുടുംബ പെൻഷനും ഏകീകൃത പെൻഷൻ പദ്ധതിയിൽ ലഭിക്കും. ജീവനക്കാർ മരണപ്പെടുകയാണെങ്കിൽ ആ സമയത്തെ ശമ്പളത്തിൻ്റെ 60 ശതമാനം തുക പെൻഷനായി കുടുംബക്കാർക്ക് ലഭിക്കും.