5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manipur: കേന്ദ്രസർക്കാർ മണിപ്പൂരിനൊപ്പം; ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് അമിത് ഷാ

Commodities in reasonable price: കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ജനങ്ങൾക്ക് ന്യായമായ വിലയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കും.

Manipur: കേന്ദ്രസർക്കാർ മണിപ്പൂരിനൊപ്പം; ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് അമിത് ഷാ
Amit Shah (Image Credits PTI)
athira-ajithkumar
Athira CA | Published: 17 Sep 2024 08:02 AM

ന്യൂഡൽഹി: മണിപ്പൂരിലെ ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നരേന്ദ്രമോദി. കേന്ദ്രീയ പൊലീസ് കല്യാൺ സ്റ്റോറുകൾ (Kendriya Police Kalyan Bhandars )വഴിയാകും അവശ്യസാധനങ്ങൾ വിതരണം ചെയ്യുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സാധനങ്ങൾ സു​ഗമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സ്റ്റോറുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ജനങ്ങൾക്ക് ന്യായമായ വിലയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കും. നിലവിലുള്ള 21 സ്റ്റോറുകൾക്ക് പുറമെ 16 എണ്ണം സംസ്ഥാനത്ത് പുതിയതായി ആരംഭിക്കും. പുതിയതായി ആരംഭിക്കുന്ന സ്റ്റോറുകളിലെ എട്ട് എണ്ണം മലനിരകൾ കേന്ദ്രീകരിച്ചാകുമെന്നും അമിത് ഷാ എക്സിൽ കുറിച്ചു. ഇന്ന് സെപ്റ്റംബർ 17 മുതൽ സ്റ്റോറുകൾ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ന് മുതൽ ഇംഫാൽ താഴ്വരകളിലെ സ്കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കും. വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത് തടയാനായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇംഫാൽ താഴ്വരകളിലെ അഞ്ച് ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. സെപ്‌റ്റംബർ 10ന് ഏർപ്പെടുത്തിയ ഇൻറർനെറ്റ് നിരോധനമാണ് പിൻവലിച്ചത്. ലീസ് ലൈനുകൾ, വിസാറ്റ്, വിപിഎൻ സേവനങ്ങൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങി. ഇംഫാൽ വെസ്‌റ്റ്, ഇംഫാൽ ഈസ്‌റ്റ്, തൗബാൽ, ബിഷ്‌ണുപൂർ, കച്ചിം​ഗ് ജില്ലകളിലെ ഇന്റർനെറ്റ് സേവനമാണ് പുനസ്ഥാപിച്ചത്. ഇംഫാലിൽ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടിയതിനെ തുടർന്ന് ക്രമസമാധാനം താറുമാറായിരുന്നു. പിന്നാലെയാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്യ

ഇന്ന് മുതൽ സ്കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കും. വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത് തടയാനായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കലാപം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികൾ തോക്കുമായി ഏറ്റുമുട്ടിയതായി പൊലീസ് വെളിപ്പെടുത്തി. വിദ്യാർ‍ത്ഥികളുടെ വെടിവെപ്പിൽ പൊലീസ് ഉ​ദ്യോ​ഗസ്ഥന് പരിക്കേറ്റതായും ഉന്നത പൊലീസ് മേധാവി അറിയിച്ചു. ഇംഫാൽ വെസ്റ്റിലെ ക്വാക്വാ മേഖലയിൽ പൊലീസ് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായെന്നും യന്ത്രത്തോക്കുകൾ ഉപയോ​ഗിച്ചാണ് വെടിവയ്പ്പ് നടന്നതെന്നും ഡിഐജി എൻ ഹെറോജിത് സിം​ഗ് പറഞ്ഞു.

കലാപത്തിന്റെ ആദ്യനാളുകളിൽ പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് കവർന്ന ആയുധങ്ങളാണ് വിദ്യാർത്ഥികളുടെ കെെവശമുള്ളത്. 5000-തിലേറെ തോക്കുകളും മറ്റുമാണ് വിദ്യാർത്ഥികളുടെയും മറ്റും കെെവശമുള്ളത്. സുരക്ഷാ ഉപദേഷ്ടാവ്, ഡിഐജി എന്നിവരെ മാറ്റണമെന്നും മുഖ്യമന്ത്രി ബിരേൻ സിം​ഗിന് യൂണിഫെെഡ് കമാന്റിന്റെ ചുമതല കെെമാറണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞയാഴ്ച വിദ്യാർത്ഥികൾ പൊലീസുമായി ഏറ്റുമുട്ടിയത്.

ഈ മാസം 1 മുതലാണ് മണിപ്പൂരിൽ വീണ്ടും കലാപം ആരംഭിച്ചത്. 11 പേരാണ് സെപ്റ്റംബർ 17 വരെ കൊല്ലപ്പെട്ടത്. ഉഖ്രുലിൽ മന്ത്രി ഖാഷൂമിന്റെ വീടിന് നേരെ ​ഗ്രനേഡ് ആക്രണം നടന്നതായും റിപ്പോർട്ടുകളുണ്ട്. കുക്കി അം​ഗത്തെ ചന്ദേലിൽ അറസ്റ്റ് ചെയ്തതിലൂടെ കലാപത്തിലെ വിദേശ പങ്ക് വ്യക്തമാകുന്നുവെന്ന് മുഖ്യമന്ത്രി ബീരേൻ സിം​ഗ് പറഞ്ഞിരുന്നു.

Latest News