Siriya: ആഭ്യന്തര കലാപം രൂക്ഷം, സിറിയയിൽ പോകരുത്; ഇന്ത്യക്കാർക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്
Central Government Issues Travel advisory for Syria: ആഭ്യന്തര കലാപം രൂക്ഷമായ നവംബർ 27 മുതൽ ഇതുവരെ ഏകദേശം 3.70 ലക്ഷം പേരെയെങ്കിലും മാറ്റിപ്പാർപ്പിച്ചു. നിരവധി ജീവനുകളാണ് വിമതസംഘത്തിന്റെ മിന്നലാക്രമണത്തിൽ പൊലിഞ്ഞത്.
ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നിലവിൽ സിറിയയിൽ തുടരുന്ന ഇന്ത്യക്കാരോട് സ്വദേശത്തേക്ക് മടങ്ങിയെത്താനും ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ഹെൽപ്പ്‌ലൈൻ നമ്പറും ഇമെയിൽ ഐഡിയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലോ സിറിയയിലുള്ള ഭാരതീയർക്ക് എംബസിയെ ബന്ധപ്പെടാം.സിറിയയിൽ തുടരുന്നവർ എംബസിയെ തങ്ങളുടെ സാഹചര്യങ്ങൾ എംബസിയെ അറിയിക്കുകയും, നിരന്തരം ബന്ധം പുലർത്തുകയും വേണം.
സിറിയയിൽ കടുത്ത അപകട സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ആക്രമണം രൂക്ഷമാകുകയാണെന്നും കേന്ദ്രസർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ജാഗ്രത കെെവിടരുതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സിറിയ കേന്ദ്രീകരിച്ച് യുഎന്നിന്റെ വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 ഇന്ത്യക്കാർ ഉൾപ്പെടെ ഏകദേശം 90 പേരാണ് നിലവിൽ രാജ്യത്തുള്ളതെന്നും അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Travel advisory for Syria:https://t.co/bOnSP3tS03 pic.twitter.com/zg1AH7n6RB
— Randhir Jaiswal (@MEAIndia) December 6, 2024
READ ALSO: സിറിയയില്‍ എന്താണ് സംഭവിക്കുന്നത്? മിഡില്‍ ഈസ്റ്റിനെ ബാധിക്കുന്നതെങ്ങനെ?
ആഭ്യന്തര കലാപം വർഷങ്ങളായി നിലനിൽക്കുന്ന രാജ്യമാണ് സിറിയ. വിമതരും സെെന്യവും തമ്മിലുള്ള സംഘർഷം ദിവസങ്ങളായി മോശമായി കൊണ്ടിരിക്കുകയാണ്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് നേതൃത്വം നൽകുന്ന സർക്കാരിനെതിരെ തുർക്കിയിലെ സായുധ സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് യുദ്ധം നടക്കുന്നത്. ഹയാത്ത് തഹ്‌രീർ അൽ-ഷാം അല്ലെങ്കിൽ എച്ച്‌ടിഎസ് വിമത സഖ്യത്തിൻ്റെ നേതാവ് അബു മുഹമ്മദ് അൽ-ജൊലാനിയാണ് സംഘർഷത്തിന് പിന്നിൽ. രണ്ട് നഗരങ്ങളാണ് വിമത സംഘം രണ്ടാഴ്ചക്കിടെ കയ്യടക്കിയത്. ആദ്യം അലെപ്പോ നഗരവും പിന്നീട് ഹമ നഗരവുമാണ് വിമത സംഘം പിടിച്ചെടുത്തത്. 2011ൽ ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം ഇത് ആദ്യമായാണ് വിമത സംഘം നഗരങ്ങൾ കയ്യേറുന്നത്.
ആഭ്യന്തര കലാപം രൂക്ഷമായ നവംബർ 27 മുതൽ ഇതുവരെ ഏകദേശം 3.70 ലക്ഷം പേരെയെങ്കിലും മാറ്റിപ്പാർപ്പിച്ചു. നിരവധി ജീവനുകളാണ് വിമതസംഘത്തിന്റെ മിന്നലാക്രമണത്തിൽ പൊലിഞ്ഞത്. 2020-ന് ശേഷം സിറിയ കണ്ട ഏറ്റവും വലിയ ആഭ്യന്തര കലാപമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സിറിയ-തുർക്കി അതിർത്തി പ്രദേശമായ ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറാൻ സിറിയയിലെ ഹയാത്ത് തഹ്‌രീർ അൽ ഷാം.