Nirmala Sitharaman: വിദ്യാര്‍ഥികള്‍ മാനസികമായി എങ്ങനെ ശക്തിപ്പെടാം എന്നതിനെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്, ഇരയെ അപമാനിച്ചിട്ടില്ല: നിര്‍മല സീതാരാമന്‍

Nirmala Sitharaman on Anna Sebastian Death: ചെന്നൈയിലെ സ്വകാര്യ സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സിഎ പോലുള്ള പരീക്ഷകള്‍ പാസായതിന് ശേഷവും ആളുകള്‍ സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് താന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Nirmala Sitharaman: വിദ്യാര്‍ഥികള്‍ മാനസികമായി എങ്ങനെ ശക്തിപ്പെടാം എന്നതിനെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്, ഇരയെ അപമാനിച്ചിട്ടില്ല: നിര്‍മല സീതാരാമന്‍

നിര്‍മല സീതാരാമന്‍ (Image Credits: PTI) അന്ന സെബാസ്റ്റിയന്‍ (Image Credits: Social Media)

Published: 

23 Sep 2024 18:28 PM

ന്യൂഡല്‍ഹി: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് പൂനെയിലെ ഇവൈ കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ (EY employee Anna Sebastian Perayil ) മരണപ്പെട്ടതില്‍ പുറപ്പെടുവിച്ച പ്രസ്താവന തിരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Sitharaman). ഒരു തരത്തിലും ഇരയെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയല്ല സംസാരിച്ചതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. സമ്മര്‍ദം താങ്ങാനുള്ള മനശക്തി വര്‍ധിപ്പിക്കാനുള്ള വഴികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാല്‍ എല്ലാത്തിനേയും അതിജീവിക്കാനാകും എന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

ചെന്നൈയിലെ സ്വകാര്യ സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സിഎ പോലുള്ള പരീക്ഷകള്‍ പാസായതിന് ശേഷവും ആളുകള്‍ സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് താന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Also Read: Anna sebastian death: ഞായറാഴ്ച പോലും 16 മണിക്കൂർ ജോലി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്നയുടെ സുഹൃത്ത്

‘ആരുടെയും പേരോ സ്ഥാപനത്തിന്റെ പേരോ പരാമര്‍ശിക്കാതെ ഉള്ളതായിരുന്നു എന്റെ പ്രസംഗം. സ്വകാര്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ധ്യാന ഹാളും ആരാധനാലയവും നിര്‍മിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ മാനസികമായി ശക്തി കൈവരിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.

ഇത്തരം സംഭവങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുടുംബത്തിന്റെയും പങ്കിനെയാണ് ഞാന്‍ ഉയര്‍ത്തിക്കാണിച്ചത്. ഒരു തരത്തിലും ഇരയെ അപമാനിക്കണം എന്ന ഉദ്ദേശത്തോടെയല്ല സംസാരിച്ചത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തൊഴില്‍ മേഖലയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്,’ നിര്‍മല സീതാരാമന്‍ പറഞ്ഞു.

നിര്‍മല സീതാരാമന്റെ എക്‌സ് പോസ്റ്റ്‌

അതേസമയം, അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണെണ് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഇവൈ കമ്പനിയോടും മഹാരാഷ്ട്ര സര്‍ക്കാരിനോടും റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്ര സര്‍ക്കാരും ഇവൈ കമ്പനിയും നല്‍കുന്ന റിപ്പോര്‍ട്ടില്‍ പഠനം നടത്തേണ്ടതുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിനോട് വിവരങ്ങള്‍ തേടിയുണ്ട്. യുവതിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പോലീസും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര തൊഴില്‍മന്ത്രി വ്യക്തമാക്കിയത്.

Also Read: EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്

അതേസമയം, അന്നയുടെ മരണത്തില്‍ കടുത്ത ആശങ്കയാണ് മനുഷ്യാവകാശ കമ്മീഷന്‍ രേഖപ്പെടുത്തിയത്. ഓരോ തൊഴിലുടമയും അവരുടെ ജീവനക്കാര്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ഉത്തരവാദിത്തം കാണിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം, മകളുടെ മരണാനന്തര ചടങ്ങില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ലെന്ന് അന്നയുടെ വീട്ടുകാര്‍ പറഞ്ഞു. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് തങ്ങള്‍ വിവരങ്ങള്‍ പുറത്തവിട്ടതെന്നും കുടുംബം പറഞ്ഞു.

Related Stories
Republic Day 2025 : റിപ്പബ്ലിക് ദിനാഘോഷത്തില്‍ ‘തേന്‍ ഗ്രാമ’ത്തിന്റെ ടാബ്ലോയും; ഒരായിരം പ്രതീക്ഷയില്‍ ഒരു നാട്‌
Jalagaon Train Accident : മഹാരാഷ്ട്ര ജൽഗാവിൽ ട്രെയിൻ തട്ടി പത്തിലധികം പേർ മരിച്ചു
Nitish Kumar : എൻഡിഎയിൽ വിള്ളൽ? മണിപ്പൂരിൽ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിൻ്റെ ജെഡിയു
Republic Day 2025: റിപ്പബ്ലിക് ദിന പരേഡ് കാണാൻ അവസരം; ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
Dating App Scam: ഡേറ്റിങ് ആപ്പാവരുത്! സൂക്ഷിച്ചില്ലേൽ പണം പോകും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Police Fire At Accused: തെളിവെടുപ്പിനിടെ ബിയർ ബോട്ടിൽ കൊണ്ട് കുത്തി രക്ഷപ്പെടാൻ ശ്രമിച്ചു; ബാങ്ക് കവർച്ചാ പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ