5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Port Blair: കൊളോണിയൽ പേരൊന്നും ഇനി ഇവിടെ വേണ്ട; പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയപുരം എന്ന് മാറ്റി കേന്ദ്രം

Port Blair: കൊളോണിയൽ ലെ​ഗസിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് പുനർനാമകരണത്തിന് പിന്നിലെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

Port Blair: കൊളോണിയൽ പേരൊന്നും ഇനി ഇവിടെ വേണ്ട; പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയപുരം എന്ന് മാറ്റി കേന്ദ്രം
CREDITS: John Seaton Callahan/Moment/ Getty Images
athira-ajithkumar
Athira CA | Published: 13 Sep 2024 19:49 PM

ന്യൂഡൽഹി: ആൻഡമാൻ -നിക്കോബാർ ദ്വീപിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൻ്റെ പേര് പുനർനാമ കരണം ചെയ്ത് കേന്ദ്രസർക്കാർ. ‘ശ്രീ വിജയ പുരം’ എന്നാണ് പോർട്ട് ബ്ലെയറിൻ്റെ പുതിയ പേര്. കൊളോണിയൽ അവശേഷിപ്പുകളിൽ നിന്ന് രാജ്യത്തെ മാറ്റാനായാണ് പേര് പുനർനാമ കരണം ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേര് പുനർനാമകരണം ചെയ്ത കാര്യം എക്സിലൂടെ അറിയിച്ചത്.

”ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് കൊളോണിയൽ പാരമ്പര്യമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനായി ഭാരതീയർ നടത്തിയ പോരാട്ടവിജയത്തിന്റെയും സ്വാതന്ത്ര്യ സമരത്തിൽ ആൻഡമാൻ -നിക്കോബാർ ദ്വീപ് വഹിച്ച പങ്കിനെയും എടുത്തുകാട്ടിയാണ് ദ്വീപ് തലസ്ഥാനത്തിന് ‘ശ്രീ വിജയ പുരം’ എന്ന പുതിയ പേര് നൽകിയിരിക്കുന്നത്. കൊളോണിയൽ ലെ​ഗസിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് പുനർനാമകരണത്തിന് പിന്നിൽ”.- അമിത് ഷാ എക്സിൽ കുറിച്ചു.

സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആൻഡമാൻ -നിക്കോബാർ ദ്വീപിന് സുപ്രധാന പങ്കാണ് ഉള്ളത്. ചോള സാമ്രാജ്യത്തിൻ്റെ നാവിക ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ദ്വീപ്, ഇന്ന് രാജ്യത്തിന്റെ തന്ത്രപരവും വികസനോന്മുഖവുമായ പദ്ധതികളുടെ അടിത്തറയായി മാറിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവർണ്ണ പതാക ആദ്യമായി അനാവരണം ചെയ്തതും വീർ സവർക്കറും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും സ്വാതന്ത്ര്യം നേടുന്നതിനായി പോരാടിയ സെല്ലുലാർ ജയിലും ആൻഡമാൻ നിക്കോബർ ദ്വീപിലാണുള്ളതെന്നും അമിത് ഷാ അനുസ്മരിച്ചു.

ജൂലൈയിൽ, രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിനും അശോക് ഹാളിനും രാഷ്ട്രപതി പുതിയ പേര് നൽകിയിരുന്നു. ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാളിന് അശോക് മണ്ഡപം എന്നുമാണ് പേര് നൽകിയത്. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യന്‍ സംസ്‌കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് പേരുമാറ്റി കൊണ്ട് രാഷ്ട്രപതി ഭവൻ പറഞ്ഞത്.