5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Karwar MLA Satish Sail: കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍, നടപടി ഇരുമ്പയിര് കടത്തിയ കേസില്‍; വിധി നാളെ

Karwar MLA Satish Sail: കേസില്‍ എംഎല്‍എ കുറ്റക്കാരനാണെന്ന് ബെം​ഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എം.എൽ.എ.യെ പരപ്പന അഗ്രഹാര ജയിലേക്ക് മാറ്റി. കേസിൽ ശിക്ഷ വിധി നാളെയുണ്ടാകും.

Karwar MLA Satish Sail: കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍, നടപടി ഇരുമ്പയിര് കടത്തിയ കേസില്‍; വിധി നാളെ
സതീഷ് കൃഷ്ണ സെയില്‍ (image credits: facebook)
sarika-kp
Sarika KP | Published: 25 Oct 2024 06:32 AM

ബംഗളൂരു: കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. കർണാടകയിൽ ഏറെ കോളിളക്കമുണ്ടാക്കിയ ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസില കാര്‍വാര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. കേസില്‍ എംഎല്‍എ കുറ്റക്കാരനാണെന്ന് ബെം​ഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എം.എൽ.എ.യെ പരപ്പന അഗ്രഹാര ജയിലേക്ക് മാറ്റി. കേസിൽ ശിക്ഷ വിധി നാളെയുണ്ടാകും.

2010-ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അനധികൃതമായി ഖനനം ചെയ്ത ഏകദേശം 7.74 ദശലക്ഷം ടൺ ഇരുമ്പയിര് ബിലികേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. കർണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ ഇടപെടലിലൂടെയായിരുന്നു അന്ന് കുറ്റകൃത്യം പുറത്തുവരുന്നത്. സതീഷ് സെയിൽ ഉൾപ്പെടെ ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. സമാനമായ മറ്റ് ആറുകേസുകളും എം.എൽ.എയ്ക്കെതിരെയുണ്ട്.

Also read-Baramulla Encounter: കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നുപേർക്ക് പരിക്ക്

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് എംഎല്‍എക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെയാണ് എംഎല്‍എയെ കാര്‍വാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി അര്‍ജുനെ ഷിരൂരിലെ ഗംഗാവലി പുഴയില്‍ കാണാതായ സംഭവത്തില്‍ തെരച്ചിലുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എ കൂടിയായ സതീഷ് സജീവമായിരുന്നു. തുടർന്ന് അര്‍ജുന്റെ മൃതദേഹം കണ്ടെത്തി വീട്ടിലെത്തിക്കുന്ന വേളയില്‍ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെയുള്ള സംഘം അര്‍ജുന്റെ വീട്ടിലെത്തിയിരുന്നു. അതുകൊണ്ട് തന്നെ മലയാളികള്‍ക്കും സുപരിചിതനാണ് ഈ എംഎല്‍എ.

Latest News