Viral News: അങ്ങനങ് പേടിപ്പിക്കാൻ നോക്കല്ലേ…! അമ്പലത്തിൽ വിരുന്നെത്തിയ മുർഖനെ കളിപ്പിച്ച് പൂച്ചകൾ
Cats Chased The King Cobra: സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മൂർഖൻ ക്ഷേത്ര പരിസരത്ത് എത്തിപ്പെട്ടത്. എന്നാൽ മൂർഖൻ ശ്രദ്ധയിൽപ്പെട്ട പൂച്ചകളാകട്ടെ അതിനെ ഇടവും വലവും വിടാതെ പിടികൂടിയിരിക്കുകയാണ്.

മൂർഖന് ചുറ്റും നിൽക്കുന്ന പൂച്ചകൾ. (Image Credits: TV9 Malayalam)
പൂച്ചകൾ മിക്ക വീടുകളിലും കാണുന്ന ഒരു വളർത്തുമൃഗമാണ്. കൂടാതെ അവയുടെ രസകരമായ കുസൃതികളും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വയറാലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് പ്രചരിക്കുന്നത്. ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള വൃന്ദാവൻ ചന്ദ്ര ക്ഷേത്രത്തിലെത്തിയ പാമ്പിനെ കളിപ്പിക്കുന്ന രണ്ട് പൂച്ചകളാണ് താരം.
സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മൂർഖൻ ക്ഷേത്ര പരിസരത്ത് എത്തിപ്പെട്ടത്. എന്നാൽ മൂർഖൻ ശ്രദ്ധയിൽപ്പെട്ട പൂച്ചകളാകട്ടെ അതിനെ ഇടവും വലവും വിടാതെ പിടികൂടിയിരിക്കുകയാണ്. പാമ്പും പൂച്ചകളും മുഖാമുഖം നിൽക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. കാര്യം മൂർഖനാണെങ്കിലും രണ്ട് പൂച്ചകൾ വട്ടംകൂടിയപ്പോൾ പെട്ടുപോയ അവസ്ഥയിലാണ് പാവം.
ആദ്യം രണ്ട് പൂച്ചകളാണ് അവിടെയുണ്ടായിരുന്നത്. എന്നാൽ പിന്നീട് മറ്റൊരണ്ണം കൂടെ അവിടേക്കെത്തി. തുടർന്ന് മൂന്നാളും കൂടെയായി കളിപ്പിക്കൽ.
വീഡിയോ…