5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cashless Treatment Scheme: റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ; ആനുകൂല്യം ലഭിക്കാന്‍ ചെയ്യേണ്ടതെന്ത്?

How to Get Cashless Treatment for Accident: ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച് ആളുകള്‍ ഉണ്ടാക്കിയ അപകടങ്ങളില്‍ ഏകദേശം 3000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടകളിലൊന്ന് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളായിരുന്നു. രാജ്യത്ത് 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. ഇക്കാര്യത്തില്‍ തങ്ങള്‍ പുതിയ ഒരു നയവും ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Cashless Treatment Scheme: റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ; ആനുകൂല്യം ലഭിക്കാന്‍ ചെയ്യേണ്ടതെന്ത്?
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി Image Credit source: PTI
shiji-mk
Shiji M K | Published: 09 Jan 2025 10:48 AM

റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള സൗജന്യ ചികിത്സ ഉറപ്പാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അപകടം നടന്ന് 24 മണിക്കൂറിനുള്ളില്‍ പോലീസിനെ വിവരമറിയിച്ചാല്‍ പരിക്കേറ്റയാള്‍ക്ക് ഏഴ് ദിവസത്തെ സൗജന്യ ചികിത്സയാണ് ലഭിക്കുക. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഈ പദ്ധതി പ്രഖ്യാപിച്ചത്.

റോഡ് സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. 2024ല്‍ മാത്രം 1.8 ലക്ഷം പേരാണ് രാജ്യത്ത് റോഡ് അപകടങ്ങളില്‍ മരണപ്പെട്ടത്. ഇവരില്‍ 30,000 ആളുകള്‍ ഹെല്‍മെറ്റ് ധരിക്കാത്തത് മൂലമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരില്‍ ഭൂരിഭാഗം ആളുകളും 18നും 34നും ഇടയില്‍ പ്രായമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച് ആളുകള്‍ ഉണ്ടാക്കിയ അപകടങ്ങളില്‍ ഏകദേശം 3000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടകളിലൊന്ന് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളായിരുന്നു. രാജ്യത്ത് 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. ഇക്കാര്യത്തില്‍ തങ്ങള്‍ പുതിയ ഒരു നയവും ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗജന്യ ചികിത്സ ലഭിക്കുന്നതെങ്ങനെ?

അപകടം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിനെ വിവരമറിയിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഏഴ് ദിവസം വരെയുള്ള ചികിത്സയോ അല്ലെങ്കില്‍ പരമാവധി 1.5 ലക്ഷം രൂപ വരെയോ ചികിത്സ ചെലവ് ലഭ്യമാക്കും. എന്നാല്‍ അടിയന്തര ചികിത്സ ആവശ്യമായിട്ടുള്ളവര്‍ക്കാണ് ഈ തുക നല്‍കുന്നത്.

Also Read: Pravasi Bharatiya Divas 2025: പ്രവാസി ഇന്ത്യാക്കാർക്ക് നൽകുന്ന ആദരം‌; അറിയാം പ്രവാസി ഭാരതീയ ദിവസത്തിൻ്റെ പ്രത്യേകതയും ചരിത്രവും

അപകടത്തില്‍ മരണം സംഭവിക്കുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും പദ്ധതിയുടെ ഭാഗമായി നല്‍കും. ഈ പദ്ധതിക്കായി ഇന്‍ഷൂറന്‍സ് കമ്പനികളുടെ സഹായം തേടിയതായി കേന്ദ്രം വ്യക്തമാക്കി. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് തുകയുടെ ചെറിയൊരു ശതമാനം പ്രസ്തുത പദ്ധതിയുടെ ഫണ്ടിലേക്ക് മാറ്റണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് പദ്ധതിയുടെ ചുമതല. പോലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ ഏജന്‍സി തുടങ്ങിയവരുമായി ഏകോപിപ്പിച്ച് കൊണ്ടാകും പദ്ധതിയുടെ പ്രവര്‍ത്തനം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഇ ഡീറ്റെയ്ല്‍ഡ് ആക്‌സിഡെന്റ് റിപ്പോര്‍ട്ട് ആപ്ലിക്കേഷന്റെയും ദേശീയ ആരോഗ്യ അതോറിറ്റി ട്രാന്‍സാക്ഷന്‍ മാനേജ്‌മെന്റ് സിസ്‌ററത്തിന്റെയും സംയോജന ഐടി പ്ലാറ്റ്‌ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുക.