5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

രാജ്യത്ത് പണമൊഴുക്ക്; ഇതുവരെ പിടിച്ചെടുത്തത് 4,650 കോടി രൂപ

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് 3475 കോടി രൂപയായിരുന്നു പിടിച്ചെടുത്തത.് ഈ വര്‍ഷം മാര്‍ച്ച് ഒന്നുമുതല്‍ പ്രതിദിനം 100 കോടിയോളം രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്

രാജ്യത്ത് പണമൊഴുക്ക്; ഇതുവരെ പിടിച്ചെടുത്തത് 4,650 കോടി രൂപ
shiji-mk
Shiji M K | Published: 16 Apr 2024 12:06 PM

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത് 4,650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വെറും പതിമൂന്ന് ദിവസത്തിനിടെയാണ് ഇത്രയും തുക മൂല്യമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയുമാണിത്.

കേരളത്തില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 5 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് 3475 കോടി രൂപയായിരുന്നു പിടിച്ചെടുത്തത.് ഈ വര്‍ഷം മാര്‍ച്ച് ഒന്നുമുതല്‍ പ്രതിദിനം 100 കോടിയോളം രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

ഈ വര്‍ഷം പണമായി മാത്രം 395.39 കോടിയാണ് പിടിച്ചെടുത്തത്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അന്‍പത്തിയെട്ട് ലക്ഷം ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടായിരം കോടിയുടെ മയക്കുമരുന്നുമാണ് ഇതുവരെ പിടിച്ചെടുത്തത്.

സ്വര്‍ണവും അതിന് സമാനമായ 56 കോടിയുടെ ലോഹങ്ങളും പിടിച്ചെടുത്തു. 1142 കോടിയുടെ സൗജന്യ സാധനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിട്ടുണ്ട്. രാജസ്ഥാനാണ് 778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തതില്‍ മുന്നില്‍. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 605 കോടിയുടെ സാധനങ്ങളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് 460 കോടിയും മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്.

കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. 53 കോടിയില്‍ 10 കോടി പണമാണ്. 2 കോടിയുടെ മദ്യവും 14 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തു.