Cancer Vaccine for Women: സ്ത്രീകളിലെ കാൻസർ തടയാൻ വാക്സിൻ; ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി
Cancer Vaccine for Women to be Available in Six Months: ഒൻപത് മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി വ്യക്തമാക്കി.

ന്യൂഡൽഹി: സ്ത്രീകളിലെ കാൻസർ തടയാൻ വാക്സിൻ ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ്. ഒൻപത് മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി വ്യക്തമാക്കി. വാക്സിനെ കുറിച്ചുള്ള ഗവേഷണം ഏതാണ്ട് പൂർണമായെന്നും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. മുൻപത് വയസ്സിന് മുകളിലുള്ള സ്ത്രീകളെ ആശുപത്രികളിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇതിനു പുറമെ രോഗം നേരത്തേ കണ്ടെത്തുന്നതിനായി ഡേകെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ കസ്റ്റംസ് തീരുവയും സർക്കാർ ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ഗില്ലെയ്ൻ ബാരെ സിൻഡ്രോം: ആന്ധ്രയിൽ ഒരു മരണം കൂടി, പ്രതിരോധ പ്രവർത്തനം ഊർജ്ജിതം
സ്തനാര്‍ബുദം, വായിലെ അര്‍ബുദം, സെര്‍വിക്കല്‍ അര്‍ബുദം എന്നീ കാന്‍സര്‍ വകഭേദങ്ങള്‍ക്കുളള വാക്‌സിന്‍ ആണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാവുകയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള സർക്കാർ ആശുപത്രികളിലെ 75,000 ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുമെന്നും അടുത്ത വർഷം 10,000 ഡോക്ടർമാരെ നിയമിക്കുമെന്നും ജാദവ് പറഞ്ഞു.