5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CAA : രാജ്യത്ത് സിഎഎ നടപ്പാക്കി; 14 പേർക്ക് പൗരത്വം നൽകി

Citizenship Under CAA : പാകിസ്താനിൽ നിന്നുള്ള 14 പേർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്

CAA : രാജ്യത്ത് സിഎഎ നടപ്പാക്കി; 14 പേർക്ക് പൗരത്വം നൽകി
jenish-thomas
Jenish Thomas | Published: 15 May 2024 17:44 PM

ന്യൂ ഡൽഹി : 14 പേർക്ക് പൗരത്വ സർട്ടിഫിക്കേറ്റ് നൽകികൊണ്ട് കേന്ദ്ര സർക്കാർ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി. പാകിസ്താനിൽ നിന്നുള്ള 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് പൗരത്വ സർട്ടിഫിക്കേറ്റ് നൽകിയത്. സിഎഎയ്ക്ക് വേണ്ടിയുള്ള പ്രത്യേക ഓൺലൈൻ പോർട്ടലിലൂടെ സമർപ്പിച്ച അപേക്ഷയ്ക്കാണ് കേന്ദ്ര അംഗീകാരം നൽകിയത്.

തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് രാജ്യത്ത് സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. “ഇന്ന് തന്നെ ഡൽഹിയിൽ 300 പേർക്ക് സിഎഎയിലൂടെ പൗരത്വം നൽകും. സിഎഎ രാജ്യത്തിൻ്റെ നിയമമാണ്” അമിത് ഷാ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ALSO READ : Viral Video : ‘നിങ്ങൾ പാകിസ്താനിലാണ് ജനിച്ചിരുന്നെങ്കിൽ ഇപ്പോൾ തട്ടിക്കൊണ്ടുപോയേനെ’; പാകിസ്താനി ടാക്സി ഡ്രൈവറുടെ വാക്കുകൾ കേട്ട് ഞെട്ടി യുവതി

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നുൾപ്പെടെ സിഎഎ ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹർജികൾ സുപ്രീം കോടതയിൽ പരിഗണനയിലാണ്. 2019 ഡിസംബറിലാണ് നരേന്ദ്ര മോദി സർക്കാർ സിഎഎ ലോക്സഭയിൽ പാസാക്കുന്നത്. തുടർന്ന് 2020 ജനുവരിയിൽ നിയമം നിലവിൽ വന്നെങ്കിലും നടപ്പാക്കിയില്ല. ഈ വർഷം മാർച്ച് 11 ആഭ്യന്തര മന്ത്രാലയം സിഎഎയുടെ ചട്ടങ്ങൾ രൂപീകരിച്ചതിന് ശേഷമാണ് ഔദ്യോഗികമായി വിജ്ഞാപനം നടത്തിയത്

ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതരവിഭാഗങ്ങളായ ഹിന്ദു, സിഖ്, ജെയ്ൻ, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി മതവിശ്വാസികളായ അഭ്യാർഥികൾക്ക് പൗരത്വം നൽകുന്ന നിയമഭേദഗതിയാണ് സിഎഎ. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്ക് ഈ നിയമപ്രകാരം രാജ്യത്തെ പൗരത്വം നൽകുക. നേരത്തെ പത്ത് വർഷത്തിൽ അധികം രാജ്യത്ത് സ്ഥിര താമസമാക്കിയവർക്കായിരുന്നു പൗരത്വം നൽകിയിരുന്നത്.