Mumbai Bus accident: മുംബൈയില്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കുമിടയിലേക്ക് ബസ് പാഞ്ഞുകയറി; 3 സ്ത്രീകളുൾപ്പെടെ 4 പേർ മരിച്ചു; 29 പേർക്ക് പരിക്ക്
Bus Accident in Mumbai's Kurla: ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ ബസ് ഡ്രൈവർ സഞ്ജയ് മോറെ (43) അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അമിത വേഗത്തില്‍ വരുന്ന ബസിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
മുംബൈ: മുംബൈയില്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കുമിടയിലേക്ക് ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 9.50-ഓടെയായിരുന്നു കുർളയിൽ അപകടം സംഭവിച്ചത്. ശിവം കശ്യപ് (18), കനിസ് ഫാത്തിമ (55), അഫീൽ ഷാ (19), അനം ഷെയ്ഖ് (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിവേഗത്തിലെത്തിയ ബസ് ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു ഇതിനു പിന്നാലെ പത്തോളം ബൈക്കുകളിലും കാൽ നടയാത്രക്കാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ ബസ് ഡ്രൈവർ സഞ്ജയ് മോറെ (43) അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അമിത വേഗത്തില്‍ വരുന്ന ബസിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
#Mumbai : Out of control BEST bus mows down several pedestrians and vehicles in Kurla West, Mumbai, late Monday evening.
Four dead and several others injured.
Police said all the injured have been rushed to Bhabha Hospital. pic.twitter.com/oOlWtSxX1p— Saba Khan (@ItsKhan_Saba) December 9, 2024
വലിയൊരു അപകടമാണ് നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കസ്റ്റഡിയിലെടുത്ത ബസ് പരിശോധിക്കാൻ ആർടിഒ വിദഗ്ധരെയും മികച്ച എഞ്ചിനീയർമാരെയും നിയമിക്കും. ഇലക്ട്രിക് എസി വെറ്റ് ലീസ് ബസാണ് അപകടത്തിൽപ്പെട്ടത്.