Bulldozer Justice : ‘ബുൾഡോസർ നീതിയ്ക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും’; ഭരണകർത്താക്കൾ ജഡ്ജിമാരാവരുതെന്ന് സുപ്രീം കോടതി

Bulldozer Justice Is Unconstitutional Supreme Court : ബുൾഡോസർ നീതി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണകർത്താക്കൾ ശിക്ഷ വിധിക്കുന്ന ജഡ്ജിമാരാവരുത്. അനധികൃതമായി വീടുകൾ പൊളിക്കുന്നവരെ വെറുതെ വിടില്ല എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

Bulldozer Justice : ബുൾഡോസർ നീതിയ്ക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും; ഭരണകർത്താക്കൾ ജഡ്ജിമാരാവരുതെന്ന് സുപ്രീം കോടതി

സുപ്രീം കോടതി (Image Credits - PTI)

abdul-basith
Published: 

13 Nov 2024 12:31 PM

ബുൾഡോസർ നീതിയിൽ കടുത്ത വിമർശനവുമായി സുപ്രിം കോടതി. ഭരണകർത്താക്കൾ ജഡ്ജികളാവരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇങ്ങനെ വീടുകൾ പൊളിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബുൾഡോസർ നീതിക്കെതിരെ ഫയൽ ചെയ്ത വിവിധ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. കേസിൽ ഉൾപ്പെടുന്നവരുടെ വീടുകൾ അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി തകർക്കുന്നതാണ് ബുൾഡോസർ നീതി. വിവിധ സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയിരുന്നു.

കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരും ആണ് എന്ന് കോടതി നിരീക്ഷിച്ചു. ഭരണകർത്താക്കൾ ശിക്ഷ വിധിക്കുന്ന ജഡ്ജികളാവരുത്. കേസുകളിൽ പ്രതിചേർക്കപ്പെടുന്നവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ വീടുകൾ പോലും തകർക്കാൻ നിയമം അനുവദിക്കുന്നില്ല. പ്രതികളുടെ ശിക്ഷ തീരുമാനിക്കുന്നതിനുള്ള അധികാരം കോടതിയ്ക്ക് മാത്രമാണ്. പൗരന് ഭരണഘടന ഉറപ്പുനൽകുന്നതാണ് പാർപ്പിടം. ഏതെങ്കിലും സംസ്ഥാനത്തെ ഏതെങ്കിലും ഉദ്യോഗസ്ഥൻ നിയമം കയ്യിലെടുത്ത് വീടുകൾ പൊളിച്ചാൽ അവരെ വെറുതെവിടില്ല.

Also Read : Waqf Board Amendment Bill: ‘വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുന്നു’; ആര് എതിർത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് അമിത് ഷാ

പെട്ടെന്ന് ഒരു കെട്ടിടം പൊളിക്കാൻ തീരുമാനിക്കുമ്പോൾ അതിനടുത്തുള്ള മറ്റ് അനധികൃത നിർമ്മാണങ്ങളെ തൊടുന്നില്ല. അതുകൊണ്ട് തന്നെ കെട്ടിടങ്ങൾ പൊളിക്കുന്നതിൻ്റെ ശരിയായ കാരണം അനധികൃത നിർമ്മാണമല്ല, വിചാരണ കൂടാതെ ശിക്ഷ വിധിക്കുന്നതാണ്. ആരുടെയെങ്കിലും വീട് നിയമപ്രകാരമല്ലാതെ പൊളിച്ചാൽ അവർക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാം. ഒരു സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം ഒരു വീട് നിർമിക്കുക എന്നത് വർഷങ്ങൾ നീണ്ട കഠിനാധ്വാനമാണ്. അവരുടെ സ്വപ്നമാണത്. ഒരു വീടെന്നാൽ സുരക്ഷയും മെച്ചപ്പെട്ട ഭാവിയുമെന്ന പ്രതീക്ഷയാണ് ആളുകൾക്ക് നൽകുന്നത്. അത് ഇല്ലാതാക്കാൻ പാടില്ല. ഒരാൾ തെറ്റ് ചെയ്തെന്ന കാരണത്താൽ മറ്റുള്ളവർ കൂടി താമസിക്കുന്ന വീട് പൊളിക്കുന്നത് എങ്ങനെ ശരിയാവുമെന്നും കോടതി ചോദിച്ചു.

ഇതോടൊപ്പം കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള മാർഗരേഖയും സുപ്രീം കോടതി പുറത്തിറക്കി. നോട്ടീസ് നൽകാതെ കെട്ടിടങ്ങൾ പൊളിക്കാൻ പാടില്ല. ആർക്കാണ് നോട്ടീസ് ലഭിച്ചത്, അവർക്ക് 15 ദിവസത്തിനുള്ളിൽ മറുപടി അറിയിക്കാം. ഏത് തരം നിയമവിരുദ്ധ നിർമ്മാണമാണ് ഉള്ളതെന്നും എന്ത് നിയമമാണ് ലംഘിച്ചതെന്നും എന്തുകൊണ്ടാണ് കെട്ടിടം പൊളിക്കുന്നത് എന്നും നോട്ടീസിൽ കൃത്യമായി അറിയിക്കണം. കുറ്റാരോപിതന് പറയാനുള്ളത് കൂടി കേട്ടിട്ടേ അവസാന തീരുമാനമെടുക്കാവൂ. 15 ദിവസത്തിനുള്ളിൽ അനധികൃത നിർമ്മാണം നീക്കം ചെയ്യാൻ വീട്ടുകാരന് കഴിഞ്ഞാൽ പിന്നെ വീട് പൊളിക്കാൻ പാടില്ല എന്നും കോടതി വ്യക്തമാക്കി.

Related Stories
രാജ്യത്ത് എത്തുക 26 റഫാൽ യുദ്ധ വിമാനങ്ങൾ: 63,000 കോടിയുടെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഫ്രാൻസും
Pakistani Youtube Channel Ban: ഇന്ത്യ വിരുദ്ധ പ്രചാരണം; 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചു, കനത്ത ജാഗ്രത
Pakistan Attack On LoC: കുപ്‌വാരയിലും പൂഞ്ചിലും പാക് പ്രകോപനം; തിരച്ചടി ശക്തമാക്കി ഇന്ത്യൻ സൈന്യം
Bhawana Yadav Death: ഡൽഹിയിൽ പരീക്ഷയ്ക്ക് പോയ യുവഡോക്ടർ ഹരിയാനയിൽ പൊള്ളലേറ്റ് മരിച്ചു; ദൂരൂഹത, അന്വേഷണം ആരംഭിച്ചു
Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്, കുൽഗാമിൽ വെടിവയ്പ്പ്
NCERT 7th Class Textbook: മു​ഗൾ രാജാക്കന്മാരെ ഒഴിവാക്കി, പകരം മഹാകുംഭമേള; ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ മാറ്റം വരുത്തി എൻ.സി.ഇ.ആർ.ടി
സന്ധിവാതമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മുഖക്കുരു വരും
അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
കൂവളം വീട്ടിൽ വളർത്താമോ?