Building Collapses : ഗുജറാത്തിൽ ആറ് നിലക്കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരിക്ക്; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന് സംശയം
Building Collapses In Surat City : ഗുജറാത്തിലെ സൂറത്തിൽ കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരിക്ക്. ആറ് നിലക്കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
ഗുജറാത്തിലെ സൂറത്തിൽ ആറ് നിലക്കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരിക്ക്. ദിവസങ്ങളായി നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് സൂറത്തിലെ സച്ചിൻ പാലി പ്രദേശത്തെ കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ഇതിനിടെ ഒരു സ്ത്രീയെ ജീവനോടെ രക്ഷപ്പെടുത്തി.
കേവലം എട്ട് വർഷം മുൻപ് നിർമിച്ച കെട്ടിടമാണ് തകർന്നത്. തകർന്നുവീഴുമ്പോൾ അഞ്ച് കുടുംബങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിരവധി പേർ കുടുങ്ങിക്കിടപ്പുണ്ടാവുമെന്നാണ് സൂചന. പൊലീസും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഉടൻ സ്ഥലത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാത്രിയോടെ തന്നെ എല്ലാവരെയും ജീവനോടെ രക്ഷപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Also Read : Kerala Couple Suicide : ക്യാൻസർ പിടിമുറുക്കിയതോടെ സാമ്പത്തികബാധ്യത; നാഗ്പൂരിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി
അധികം പഴക്കമില്ലെങ്കിൽ പോലും കെട്ടിടം ഏത് നേരവും നിലംപൊത്താവുന്ന നിലയിലായിരുന്നു എന്ന് അധികൃതർ അറിയിച്ചു. മിക്ക ഫ്ലാറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.