Budget 2024 : മൊബൈൽ ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും വിലകുറയും; പൂർണമായ പട്ടിക ഇങ്ങനെ

Budget 2024 Mobile Phone : കേന്ദ്ര ബജറ്റിൽ വിലകുറയുന്ന വസ്തുക്കളുടെ പട്ടിക പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. മൊബൈൽ ഫോൺ, അനുബന്ധ ഉപകരണങ്ങൾ, സ്വർണം, ക്യാൻസർ മരുന്നുകൾ തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചതായി ബജറ്റിൽ പ്രഖ്യാപിച്ചു.

Budget 2024 : മൊബൈൽ ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും വിലകുറയും; പൂർണമായ പട്ടിക ഇങ്ങനെ

Budget 2024 Mobile Phone (Image Courtesy - Social Media)

Updated On: 

23 Jul 2024 13:50 PM

ബജറ്റിൽ (Budget 2024) ക്യാൻസർ മരുന്നുകളുടെയും മൊബൈൽ ഫോണുകളുടെ അനുബന്ധ ഉപകരണങ്ങളുടെയും വിലകുറച്ചു. ക്യാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവയാണ് ഒഴിവാക്കിയത്. ഇതോടെ ഈ മരുന്നുകളുടെ വില കുറയും. മൊബൈൽ ഫോണിൻ്റെ ഇറക്കുമതി തീരുവയും കുറച്ചിട്ടുണ്ട്.

സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്ക് വിലകുറയും. സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ 6 ശതമാനമായും പ്ലാറ്റിനം ഇറക്കുമതി തീരുവ 6.4 ശതമാനമായും കുറച്ചു. സ്വർണ വ്യാപാരികളുടെ ആവശ്യത്തെ തുടർന്നാണ് നടപടി. വസ്ത്രങ്ങളുടെ കസ്റ്റംസ് തീരുവയും കുറച്ചിട്ടുണ്ട്. തുകൽ ഉത്പന്നങ്ങൾക്കും ചാർജർ ഉൾപ്പെടെ മൊബൈൽ ഫോണുകളുടെ അനുബന്ധ ഉപകരണങ്ങൾക്കും വില കുറയും. രാജ്യത്ത് മൊബൈൽ ഉപയോഗം വർധിച്ചതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ബജറ്റിൽ പറയുന്നു. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ കുറച്ചു. എക്സ് റേ ട്യൂബുകൾക്കും മെഷീനുകൾക്കും ഡ്യൂട്ടി കുറച്ചു. 20 ധാതുക്കൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടിയും കുറച്ചു. ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങൾ, മുദ്ര ഭക്ഷ്യോത്പന്നങ്ങൾ എന്നിവകളുടെയും വിലകുറയും. അതേസമയം, പ്ലാസ്റ്റിക്കിന് വില കൂടും. ടെലികോം ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടിയതിനാൽ ഇതിനും വില വർധിക്കും. ഇ കൊമേഴ്സ് വ്യാപാരത്തിന് ടി ഡി എസ് കുറച്ചു.

Also Read : Budget 2024: സ്വർണ്ണം വെള്ളി പ്രേമികൾക്ക് സന്തോഷവാർത്ത..; വില വൻതോതിൽ കുറയും

സമൂഹത്തിലെ താഴേക്കിടയിലുള്ളവരും സാമ്പത്തികമായി ദുർബലരുമായ വിഭാഗങ്ങളിൽ നിന്നുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ചെറുകിട ബിസിനസ്സുകളെ ശാക്തീകരിക്കുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന മുദ്ര ലോണിന് ഇത്തവണത്തെ ബജറ്റിൽ പ്രത്യേക പരി​ഗണന ലഭിച്ചു. നിലവിൽ 10 ലക്ഷം രൂപയാണ് മുദ്ര ലോണിന്റെ പരിധി. ഇത് ഇരട്ടിയാക്കി ഉയർത്തിയിട്ടുണ്ട്. അതായത് ഇത്തവണത്തെ ബജറ്റ് അനുസരിച്ച് ഇനി 20 ലക്ഷമാണ് മുദ്രലോണിന്റെ പരിധി.

ഇതിനൊപ്പം തന്നെ എം എസ് എം ഇകൾക്ക് സമ്മർദ കാലയളവുകളിൽ ബാങ്ക് വായ്പ സുഗമമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം രൂപപ്പെടുത്തുന്നതിനു പദ്ധതി ഉണ്ട്. ഇതിനൊപ്പം തന്നെ വികസനം മുന്നിൽ കണ്ട് കേന്ദ്ര ബജറ്റ് ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ വകയിരുത്തുന്നു. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ഇന്ത്യയെ ടൂറിസം ഹബ്ബാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന് ടൂറിസം പദ്ധതികൾ നൽകിയില്ല. ആന്ധ്ര, ബിഹാർ സംസ്ഥാനങ്ങൾക്ക് വാരിക്കോരിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ.

Related Stories
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
Jharkhand Election Results 2024: ഇത്തവണയും പാളി ; എക്‌സിറ്റ് പോൾ പ്രവചനം മറികടന്ന് ജാർഖണ്ഡ്; ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം
Maharashtra Assembly Election 2024: മഹാരാഷ്ട്രയിൽ ‘മഹായുതി’ ​യു​ഗം; കേവല ഭൂരിപക്ഷവും കടന്ന് ചരിത്രവിജയം
Maharashtra Jharkhand Assembly Election: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ജനവിധി ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ
Maharashtra Election Result 2024 LIVE: മഹാരാഷ്ട്രയിൽ മഹായുതിയുടെ കൊടുങ്കാറ്റിൽ മഹാ വികാസ് അഘാഡി തകർന്നു; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി
News9 Global Summit Day 2: ‘ഇന്ത്യൻ-ജർമ്മൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമായി’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ