അന്ന് പ്രാധാന്യമേറെയുണ്ടായിരുന്ന ഹൽവാ ചടങ്ങ് ഇന്ന് ചടങ്ങുമാത്രമോ? ബജറ്റിലെ രസകരമായ ആചാരങ്ങൾ ഇങ്ങനെ... | budget-2024-Halwa ceremony importance and history behind this Malayalam news - Malayalam Tv9

Budget 2024: അന്ന് പ്രാധാന്യമേറെയുണ്ടായിരുന്ന ഹൽവാ ചടങ്ങ് ഇന്ന് ചടങ്ങുമാത്രമോ? ബജറ്റിലെ രസകരമായ ആചാരങ്ങൾ ഇങ്ങനെ…

Halwa ceremony in Budget 2024: അവിടെയാണ് ബജറ്റിന്റെ അച്ചടിയും നടക്കുക. കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുമായി അടുപ്പമുള്ളവരോട് ബന്ധപ്പെടുകയുള്ളൂ. ഈ കാലയളവിലെ അവരുടെ സമ്മർദ്ദങ്ങൾക്ക് അയവുണ്ടാക്കുന്ന ചടങ്ങാണ് ഇത്.

Budget 2024:  അന്ന് പ്രാധാന്യമേറെയുണ്ടായിരുന്ന ഹൽവാ ചടങ്ങ് ഇന്ന് ചടങ്ങുമാത്രമോ? ബജറ്റിലെ രസകരമായ ആചാരങ്ങൾ ഇങ്ങനെ...

Halwa ceremony 2024

Published: 

17 Jul 2024 13:52 PM

ന്യൂഡൽഹി: പാർലമെന്റിൽ ഹൽവാ ചടങ്ങുകൾ നടന്നതോടെ ഇത്തവണത്തെ ബജറ്റ് അവതരണ നടപടികൾക്ക് തുടക്കമായിരിക്കുകയാണ്. മടുപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തെ അഭിനന്ദിക്കുന്ന ഒരു മാർഗം കൂടിയായ ഈ ആചാരം ബജറ്റ് നിർമ്മാണപ്രക്രിയയുടെ അവസാന ഘട്ടത്തിലാണ് നടത്തുക. സീതാരാമനെ കൂടാതെ, ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി വിവേക് ​​ജോഷി, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് തുടങ്ങിയ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ആചാരപരമായ ചടങ്ങിൽ പങ്കെടുത്തു.

ALSO READ: എഐ കാരണം ജോലി പോയാല്‍ ‘റോബോര്‍ട്ട് ടാക്‌സ്’ വേണം; നിര്‍മല സീതാരാമനോട് ആര്‍എസ്എസ് അനുബന്ധ സംഘട

ഹൽവാ ചടങ്ങിന്റെ പ്രൗഢി കുറഞ്ഞോ?

ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പുറത്തുപോകുന്നതിലും അടുപ്പമുള്ളവരുമായി ബന്ധപ്പെടുന്നതിലും വിലക്കുണ്ടായിരുന്നു. പാർലമെന്റിലെ നോർത്ത് ബ്ലോക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബജറ്റ് പ്രസിലാണ് കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പുള്ള ഈ കാലയളവിൽ എല്ലാ ഉദ്യോഗസ്ഥരും കഴിയുന്നത്.

അവിടെയാണ് ബജറ്റിന്റെ അച്ചടിയും നടക്കുക. കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുമായി അടുപ്പമുള്ളവരോട് ബന്ധപ്പെടുകയുള്ളൂ. ഈ കാലയളവിലെ അവരുടെ സമ്മർദ്ദങ്ങൾക്ക് അയവുണ്ടാക്കുന്ന ചടങ്ങാണ് ഇത്. പേപ്പറും അച്ചടിയും എല്ലാം മാറി ബജറ്റ് ഡിജിറ്റലായതിനു ശേഷം ഈ ചടങ്ങിന് പണ്ടത്തെ അത്ര പ്രാധാന്യം ലഭിക്കാറുണ്ടോ എന്ന് സംശയമാണ്.

കോവിഡ് സമയത്ത് ഈ പാരമ്പര്യത്തിനു മാറ്റം വരികയും ചടങ്ങ് നടത്താതെ ഇരിക്കുകയുമുണ്ടായി. ബജറ്റ് അവതരണകാലത്ത് പലമാറ്റങ്ങളും കൊണ്ടുവന്നിട്ടുള്ള നിർമ്മലാ സീതാരാമൻ തന്നെയാണ് ഇവിടെയെും ഈ മാറ്റം കൊണ്ടുവന്നത്. കോവിഡ് രൂക്ഷമായ കാലത്ത് മധുര പലഹാരങ്ങൾ വിതരണം ചെയ്താണ് ചടങ്ങ് ഒതുക്കിയത്. പിന്നീടും വെറും ചടങ്ങായി മാത്രം ഹൽവാ സെറിമണി മാറുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

'ചിയാ സീഡ്സ്' സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
വാരണാസിയിലെ ദേവ് ദീപാവലി
മുട്ട എപ്പോള്‍ എങ്ങനെ കഴിച്ചാലാണ് കൂടുതല്‍ ആരോഗ്യകരം
'എന്റെ ജീവിതം'; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി സിദ്ധാർത്ഥ്