നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; പാർട്ടി പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്പി | BSP Issues Legal Notice to Actor and TVK leader Vijay, Demands Change of Flag Within 5 Days Malayalam news - Malayalam Tv9

Actor Vijay: നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; പാർട്ടി പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്പി

BSP Issues Legal Notice to Actor and TVK leader Vijay: ബിഎസ്പിയുടെ ചിഹ്നമാണ് ആന. അഞ്ച് ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിഎസ്പി അറിയിച്ചു.

Actor Vijay: നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; പാർട്ടി പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്പി

നടനും ടിവികെ പാർട്ടിയുടെ നേതാവുമായ വിജയ്. (Socialmedia Image)

Published: 

20 Oct 2024 07:24 AM

ചെന്നൈ: തമിഴ് നടനും തമിഴക വെട്രി (ടിവികെ) കഴകം പാർട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ബിഎസ്പി (ബഹുജൻ സമാജ് പാർട്ടി). ബിഎസ്പിയുടെ ചിഹ്നമാണ് ആനെയെന്നും, ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നുമാണ് ആവശ്യം. അഞ്ച് ദിവസത്തിനുള്ളിൽ പതാകയിൽ മാറ്റം വരുത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ബിഎസ്പി അറിയിച്ചു. തമിഴ്നാട് ബിഎസ്പിയുടെ അഭിഭാഷക വിഭാഗമാണ് വക്കീൽ നോട്ടീസ് അയച്ചത്.

അടുത്തിടെയാണ് വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ആദ്യ വാതിൽ തുറന്നുവെന്ന് വിജയ് തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വഴി അറിയിച്ചത്. പാർട്ടിയുടെ ആദ്യ സമ്മേളനം ഒക്ടോബർ 27-ന് വിഴിപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ച് നടക്കും.

ALSO READ: പാർട്ടി പതാക വീണ്ടും വിവാദത്തിൽ ; വെട്ടിലായത് വിജയ്

അതേസമയം, ടിവികെ പതാക പുറത്തിറക്കിയ അന്ന് തന്നെ പതാകയിലെ ആനയെ ചൂണ്ടി ദേശീയ പാർട്ടിയായ ബിഎസ്പി ശക്തമായി പ്രതിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടപ്രകാരം സിക്കിമും അസമും ഒഴികെയുള്ള സംസ്ഥാനങ്ങൾക്ക് ആനയെ ചിഹ്നമായി ഉപയോഗിക്കാനാവില്ല. അതിനാൽ ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിയുരുന്നു ബിഎസ്പി തമിഴ്നാട് പ്രസിഡൻ്റ് ആനന്ദൻ രംഗത്തെത്തിയത്.

ടി.വി.കെ. സെൽവം എന്ന സാമൂഹിക പ്രവർത്തകൻ വിജയ്ക്കെതിരെ ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പതാക വിഷയത്തിൽ പരാതിയും നൽകിയിരുന്നു. ഇലക്ഷൻ കമ്മീഷൻ ചട്ടപ്രകാരം കൊടിയിൽ ജീവനുള്ള മൃഗങ്ങളെ ഉപയോഗിക്കരുത്. ശ്രീലങ്കൻ തമിഴരുടെ പ്രതീകമായ വാഗൈ പുഷ്പം തെറ്റായ രീതിയിൽ ഉപയോഗിച്ചതായും പരാതിയിൽ പരാമർശിച്ചിരുന്നു.

 

Related Stories
Bandra Stampede: ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിരക്കില്‍പ്പെട്ട് അപകടം; നിരവധി പേര്‍ ചികിത്സയില്‍
TVK Party Conference: വിജയുടെ തമിഴക വെട്രികഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; 85 ഏക്കറിൽ പടുകൂറ്റൻ പന്തലും, 600 മീറ്റർ റാംപും തയ്യാർ
Viral Video: യുവതിയെ കടന്നുപിടിച്ച് ബലമായി ചുംബിച്ച് വനിത എഎസ്ഐ; വീഡിയോ വൈറൽ, ഒടുവിൽ സസ്പെൻഷൻ
Diwali 2024: വാരണസിയും അയോദ്ധ്യയും! ദീപാവലി കളറാക്കാം.. വിട്ടോ വണ്ടി ഇവിടങ്ങിലേക്ക്..
Delhi Crime: ഗർഭിണിയായതിനു പിന്നാലെ വിവാഹത്തിന് നിർബന്ധിച്ചു; 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി
Airport Lounge App : വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പ്രവേശിക്കാൻ ആപ്പ്; ഒടിപി ചോർത്തി തട്ടിപ്പ്; ഇതിനോടകം നഷ്ടപ്പെട്ടത് ലക്ഷങ്ങൾ
ദഹനപ്രശ്നമുണ്ടോ? പുതിന ചായ ബെസ്റ്റാണ് ....
വാഴപ്പഴം എന്നും കഴിക്കൂ.. കാരണം ഇങ്ങനെ...
കാജു ബര്‍ഫി തേടി കടയില്‍ പോകേണ്ടാ, വീട്ടിലുണ്ടാക്കാം
പിസ്ത കഴിക്കൂ... കാഴ്ച തെളിയും