5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഛത്തീസ്ഗഡില്‍ 29 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ബിഎസ്എഫ്

ഏപ്രില്‍ 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബസ്തര്‍ മണ്ഡലത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. കാംഗേര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. പ്രദേശത്ത് ഇടതൂര്‍ന്ന വനമായതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഛത്തീസ്ഗഡില്‍ 29 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ബിഎസ്എഫ്
shiji-mk
Shiji M K | Published: 17 Apr 2024 09:23 AM

റായ്പൂര്‍: ഛത്തീസ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ കാംഗേറിലാണ് ഏറ്റമുട്ടല്‍ നടന്നത്. എട്ട് വര്‍ഷത്തിനിടയ്ക്ക് മേഖലയില്‍ നടന്ന ഏറ്റവും വലിയ ഏറ്റമുട്ടലാണിതെന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു.

നാല് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ അവരുടെ നേതാവ് ശങ്കര്‍ റാവുവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സേന പറഞ്ഞു.

ഏപ്രില്‍ 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബസ്തര്‍ മണ്ഡലത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. കാംഗേര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. പ്രദേശത്ത് ഇടതൂര്‍ന്ന വനമായതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

കാട് ആയതുകൊണ്ട് മാവോയിസ്റ്റുകള്‍ രക്ഷാപ്പെടാനുള്ള സാധ്യതയും സേന തള്ളി കളയുന്നില്ല. ഛത്തീസ്ഗഡിന് പുറമേ ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെയും ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. ഇത്രയേറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലും ഇത്രയുമധികം മാവോയിസ്റ്റുകളെ കൊലപ്പെടുത്താനായത് അപൂര്‍വമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മേഖലകളില്‍ കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നതിന്റെയും മാവോയിസ്റ്റുകളുടെ ശക്തി ക്ഷയിക്കുന്നതിന്റെയും സൂചനയാണിതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ മാവോയിസ്റ്റുകള്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും ബിഎസ്എഫ് അറിയിച്ചു.