BS Yediyurappa POCSO Case : പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
BS Yediyurappa POCSO Case Arrest : ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് മാർച്ച് 14-ാം തീയതിയാണ് ബി എസ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. കർണാടക മുൻ മുഖ്യമന്ത്രി 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചുയെന്ന് ഇരയുടെ മാതാവാണ് പരാതി നൽകിയത്. അതേസമയം പരാതി നൽകിയ ഇരയുടെ മാതാവ് കഴിഞ്ഞ മാസം അസുഖബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു
ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി സീനിയർ നേതാവുമായ ബി എസ് യെഡിയൂരപ്പയെ പോക്സോ കേസിൽ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കേസിൽ മുൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയെ ഇന്ന് ജൂൺ 13-ാം തീയതി സമീപിക്കും. കോടതി വാറൻഡ് പുറപ്പെടുവിച്ചാൽ 81-കാരനായ യെഡിയൂരപ്പയെ ഇന്ന് തന്നെ സിഐഡി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചേക്കും.
കേസിൽ ചോദ്യം ചെയ്യുന്നതിനായി ഡിഐഡി നേരത്തെ യെഡിയൂരപ്പയ്ക്ക് നോട്ടീസയച്ചിരുന്നു. നിലവിൽ കർണാടക മുൻ മുഖ്യമന്ത്രി പാർട്ടിപരമായ ആവശ്യങ്ങൾക്കായി രാജ്യതലസ്ഥാനമായ ന്യൂ ഡൽഹിയിലാണെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിൽ ചോദ്യം ചെയ്യുന്നതിനായി താൻ ജൂൺ 17ന് ഹാജരാകാമെന്നും ബിജെപി നേതാവ് സിഐഡിയുടെ നോട്ടീസിന് മറുപടി നൽകി. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഇന്ന് തന്നെ ബി എസ് വൈ ബെംഗളൂരുവിലേക്ക് തിരിച്ചേക്കും. ഇത് കൂടാതെ കേസ് തള്ളിക്കളയമണമെന്നാവശ്യപ്പെട്ട് യെഡിയൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
മാർച്ച് 14-ാം തീയതിയാണ് യെഡിയൂരപ്പയ്ക്കെതിരെ 17കാരിയായ ലൈംഗികമായി പീഡിപ്പിച്ചുയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിന്മേലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഈ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കർണാടക മുൻ മുഖ്യമന്ത്രി തൻ്റെ മകളെ പീഡിപ്പിച്ചുയെന്നാണ് പെൺകുട്ടിയുടെ മാതാവിൻ്റെ പരാതി. പോക്സോ കേസിന് പുറമെ സെക്ഷൻ 354-എ പ്രകാരം ലൈംഗിക അതിക്രമത്തിനും സിഐഡി യെഡിയൂരപ്പയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം പെൺകുട്ടിയുടെ മാതാവ് കഴിഞ്ഞ മാസം മെയ് 27ന് അസുഖബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
അന്വേഷണത്തിന് യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യേണ്ട സ്ഥിതി വന്നാൽ അറസ്റ്റ് നടപടികൾ ഉണ്ടാകുമെന്നാണ് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര തുമകുരുവിൽ മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. ജൂൺ 15ന് അന്വേഷണം സംഘം കേസിൻ്റെ കുറ്റപ്പത്രം കോടതിയിൽ സമർപ്പിക്കും.