5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: ഇതല്‍പം കടന്നുപോയില്ലേ! വധു ചോദിച്ച കാര്യങ്ങള്‍ കേട്ട് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍

Bride Demanded For Beer and Cannabis On Her Wedding Day: സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരിലാണ്. വിവാഹം കഴിഞ്ഞ അന്ന് രാത്രിയില്‍ വധു വരനോട് ആദ്യം ചോദിച്ചത് ഒരു കുപ്പി ബിയറാണ്. ആദ്യമായി ഭാര്യ തന്നോട് ആവശ്യപ്പെടുന്ന കാര്യമല്ലേ എന്ന് കരുതി ഒരു മടിയും കാണിക്കാതെ വരന്‍ വധുവിന് ബിയര്‍ വാങ്ങിച്ചുകൊടുത്തു.

Viral News: ഇതല്‍പം കടന്നുപോയില്ലേ! വധു ചോദിച്ച കാര്യങ്ങള്‍ കേട്ട് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍
പ്രതീകാത്മക ചിത്രം Image Credit source: Image Credits: Inti St Clair/Tetra images/Getty Images
shiji-mk
SHIJI M K | Published: 20 Dec 2024 08:58 AM

ലഖ്‌നൗ: ഭാര്യയും ഭര്‍ത്താവും ആദ്യരാത്രിയില്‍ കറങ്ങാന്‍ പോകുന്നതിന്റെ വീഡിയോ ഒക്കെ സമൂഹ മാധ്യമങ്ങളില്‍ കാണാറില്ലേ? വിവാഹരാത്രിയിലുണ്ടാകുന്ന തുറന്നുപറച്ചിലുകളും സമ്മാനങ്ങള്‍ നല്‍കുന്നതുമെല്ലാം പതിവുള്ള കാര്യങ്ങളാണ്. എന്നാല്‍ ഇവിടെ വധു ചോദിച്ച കാര്യങ്ങള്‍ കേട്ട് വരന്‍ മാത്രമല്ല, അവന്റെ കുടുംബവും പോലീസുകാരും വരെ ഞെട്ടിയിരിക്കുകയാണ്.

സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരിലാണ്. വിവാഹം കഴിഞ്ഞ അന്ന് രാത്രിയില്‍ വധു വരനോട് ആദ്യം ചോദിച്ചത് ഒരു കുപ്പി ബിയറാണ്. ആദ്യമായി ഭാര്യ തന്നോട് ആവശ്യപ്പെടുന്ന കാര്യമല്ലേ എന്ന് കരുതി ഒരു മടിയും കാണിക്കാതെ വരന്‍ വധുവിന് ബിയര്‍ വാങ്ങിച്ചുകൊടുത്തു.

എന്നാല്‍ ബിയര്‍ കിട്ടിയതോടെ വധുവിന്റെ ആവശ്യങ്ങളും വര്‍ധിച്ചു. പിന്നീട് യുവതി ചോദിച്ചത് മറ്റൊന്നുമല്ല കഞ്ചാവാണ്. കഞ്ചാവ് മാത്രം പോരാ അതിനോടൊപ്പം കടിച്ചുവലിക്കാനായി മട്ടനും വേണം. എന്നാല്‍ ഈ ആവശ്യം കേട്ടതോടെ വിവരം വരന്‍ നേരെ വീട്ടുകാരെ അറിയിച്ചു.

ഇതോടെ വിഷയം നേരെ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിയ വരന്റെ വീട്ടുകാര്‍ യുവതി സ്ത്രീയല്ല മറ്റേതോ വിഭാഗമാണെന്നും ആരോപിച്ചിരുന്നു. ഇരുകുടുംബങ്ങളും തമ്മില്‍ സംസാരിച്ചതിന് ശേഷം വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഇവരെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.

അതേസമയം, വിവാഹത്തലേന്നാണ് യുവതി ഇക്കാര്യം ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വധു വരനെ വിളിച്ച് നിങ്ങള്‍ വിവാഹത്തിനായി വരുമ്പോള്‍ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണമെന്നും പറയുകയായിരുന്നുവെന്നും ഇതോടെ വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

Also Read: YouTuber Nalini Unagar: മൂന്നുവർഷം മുൻപ് 8 ലക്ഷം രൂപ മുടക്കി യൂട്യൂബ് ചാനല്‍ തുടങ്ങി; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

വധുവിന്റെ ആവശ്യങ്ങള്‍ വരന്‍ തന്റെ കുടുംബത്തോട് പറഞ്ഞതോടെ അവര്‍ യുവതിയെ വീണ്ടും ഫോണ്‍ വിളിക്കാനും പറയുന്നത് റെക്കോര്‍ഡ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. വരുമ്പോള്‍ കഞ്ചാവും ബിയറും ആട്ടിറച്ചിയും കൊണ്ടുവരാന്‍ യുവതി വീണ്ടും വരനോട് ആവശ്യപ്പെട്ടു. ഭാവി വധു മയക്കുമരുന്നിന് അടിമയാണെന്നാരോപിച്ച് വരന്റെ കുടുംബം പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇതോടെ വരന്‍ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി യുവതി ആരോപിച്ചു. വിഷയം സംസാരിച്ച് പരിഹരിക്കാന്‍ ഇരുകുടുംബങ്ങളും ശ്രമിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ പോലീസ് ഇടപെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മണ്ഡപത്തിന് പുറകില്‍ വെള്ളമടി; വിവാഹം വേണ്ടെന്ന് വെച്ച് യുവതി

വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ മദ്യപിച്ചതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെച്ച് യുവതി. ചടങ്ങുകള്‍ നടക്കുമ്പോള്‍ ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞ് വരന്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റിരുന്നു. ഇതാണ് സംശയത്തിന് വഴിവെച്ചത്. വിവാഹം നടക്കുന്ന മണ്ഡപത്തിന് പുറകിലായി വരന്റെ സുഹൃത്തുകള്‍ക്ക് മദ്യപിച്ചിരുന്നു. ഇവരോടൊപ്പം മദ്യപിക്കുന്നതിനായാണ് വരന്‍ ഇടയ്ക്കിടെ എഴുന്നേറ്റ് പോയിരുന്നത്.

വരമാല ഇടുന്ന ചടങ്ങ് അവസാനിച്ചതിന് പിന്നാലെ വരന്‍ അസ്വാഭാവികമായി പെരുമാറാന്‍ ആരംഭിച്ചു. ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞ് ഇടയ്ക്കിടെ എഴുന്നേറ്റ് പോകുന്നത് എന്തിനാണെന്ന് പരിശോധിച്ചപ്പോഴാണ് സത്യം പുറത്തായത്.

Latest News