5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: അച്ഛൻ തീരുമാനിച്ച വിവാഹം; ചെക്കനെ ആദ്യമായി കാണുന്നത് വിവാഹ വേദിയിൽ വെച്ച്, വരനെ കണ്ട് പൊട്ടിക്കരഞ്ഞ് വധു

Bride Breaks Down in Tears After Seeing Groom: പെൺകുട്ടിയുടെ അച്ഛനായിരുന്നു വിവാഹം തീരുമാനിച്ചതും വരനെ കണ്ടെത്തിയതും എല്ലാം. വരനെ നേരിൽ കാണാൻ ഒരിക്കൽ പോലും യുവതിയെ അച്ഛൻ അനുവദിച്ചിരുന്നില്ലെന്നും വീഡിയോയിൽ പറയുന്നു.

Viral News: അച്ഛൻ തീരുമാനിച്ച വിവാഹം; ചെക്കനെ ആദ്യമായി കാണുന്നത് വിവാഹ വേദിയിൽ വെച്ച്, വരനെ കണ്ട് പൊട്ടിക്കരഞ്ഞ് വധു
വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ (Screengrab Image)
nandha-das
Nandha Das | Published: 13 Dec 2024 07:56 AM

വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ കുറിച്ച് എല്ലാവർക്കും ചില സങ്കല്പങ്ങൾ ഒക്കെ ഉണ്ടാകും. നമ്മുടെ സങ്കല്പങ്ങളുമായി ചേർന്ന് നിൽക്കുന്ന വ്യക്തി ആണോയെന്ന് മനസിലാക്കിയതിന് ശേഷം മാത്രമാണ് ഭൂരിഭാഗം പേരും വിവാഹത്തിലേക്ക് കടക്കുന്നത്. എന്നാൽ, ഇതിന് വിപരീതമായി തന്റെ ജീവിതപങ്കാളി ആകാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് വിവാഹ വേദിയിൽ വെച്ചാണെങ്കിലോ? അവർ നമ്മുടെ സങ്കൽപ്പങ്ങൾക്ക് എതിരായ വ്യക്തി ആണെങ്കിലോ? ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ടിവി 1 ഇൻഡ്യ ലൈവ് എന്ന അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ വേദിയിൽ വരനോടൊപ്പം ഇരിക്കുന്ന നവവധുവിനെയും, ഇവരുടെ ഇരുവശങ്ങളിലുമായി ഇരിക്കുന്ന രണ്ടു യുവതികളുടെയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സങ്കടം താങ്ങാനാകാതെ പൊട്ടിക്കരയുന്ന വധുവിനെ ഇവർ ഇരുവരും ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോയോയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം വധു വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് വിവാഹ വേദിയിൽ വെച്ചാണ്. പെൺകുട്ടിയുടെ അച്ഛനായിരുന്നു വിവാഹം തീരുമാനിച്ചതും വരനെ കണ്ടെത്തിയതും എല്ലാം. വരനെ നേരിൽ കാണാൻ ഒരിക്കൽ പോലും യുവതിയെ അച്ഛൻ അനുവദിച്ചിരുന്നില്ലെന്നും വീഡിയോയിൽ പറയുന്നു. തന്റെ താല്പര്യങ്ങളുമായി ഒട്ടും യോജിച്ചു പോകാത്ത വ്യക്തിയെ ജീവിതപങ്കാളി ആക്കേണ്ടി വരുന്നതിൽ വധുവിന് ഏറെ വിഷമം തോന്നി. ഇത് താങ്ങാനാകാതെ ആണ് അവർ വിവാഹ വേദിയിൽ വെച്ച് പൊട്ടിക്കരഞ്ഞത്. ഈ സമയം വധുവിന്റെ അടുത്തിരിക്കുന്ന മറ്റ് രണ്ടു യുവതികൾ അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും, വരൻ നിസഹായനായി ഇരിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ വൈറലായതോടെ വധുവിന്റെ പിതാവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്നത്തെ കാലത്തും ഇത്തരത്തിലുള്ള രക്ഷിതാക്കൾ ഉണ്ടെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും, ഇനിയെന്നാണ് ഇവരുടെയൊക്കെ കണ്ണ് തുറക്കുക എന്നും പലരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു. സ്വന്തം മകളുടെ താല്പര്യങ്ങളെ പരിഗണിക്കാൻ തയ്യാറാകാത്ത ആ വ്യക്തിയെ ഒരു പിതാവെന്ന് വിശേഷിപ്പിക്കാൻ കഴിയുമോയെന്നും ചിലർ ചോദിക്കുന്നു. പെൺകുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാതെ വിവാഹത്തിന് ഒരുങ്ങിയ വരനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്.