MHA Bomb Threat: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ബോംബ് ഭീക്ഷണി, സന്ദേശം ഇ-മെയിലിൽ
ഉടൻ തന്നെ ബോംബ് സ്ക്വാഡും, ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് സൂചന
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നേരെ അഞ്ജാത ബോംബ് ഭീക്ഷണി. ഡൽഹി പോലീസിൻറെ നോർത്ത് ബ്ലോക്കിലെ കൺട്രോൾ റൂമിലാണ് ആഭ്യന്തരമന്ത്രാലയം ബോംബ് വെച്ച് തകർക്കുമെന്നുള്ള ഭീക്ഷണി സന്ദേശം എത്തിയത്. ഇ-മെയിൽ ആയാണ് സന്ദേശം എത്തിയത്.
ഉടൻ തന്നെ ബോംബ് സ്ക്വാഡും, ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് സൂചന. വൈകിട്ട് 3.30നാണ് ഇമെയിലിൽ ഭീഷണി സന്ദേശം ലഭിച്ചത്.
നേരത്തെ ഡൽഹിയിലെ നൂറിലധികം സ്‌കൂളുകളിലും നിരവധി സർക്കാർ ആശുപത്രികളിലും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇവയെല്ലാം വ്യാജമാണെന്ന് പിന്നിട് വ്യക്തമായിരുന്നു.
ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ-3, ബുരാരി ഹോസ്പിറ്റൽ, സഞ്ജയ് ഗാന്ധി ഹോസ്പിറ്റൽ, ഗുരു തേജ് ബഹാദൂർ ഹോസ്പിറ്റൽ, ബാര ഹിന്ദു റാവു ഹോസ്പിറ്റൽ, ജനക്പുരി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ദാബ്രിയിലെ ദാദ ദേവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത ബോംബ് ഭീക്ഷണി എത്തുന്നത്. അതേസമയം വ്യാജ ബോംബ്ഭീക്ഷണിയെ പറ്റി അന്വേഷണം നടന്നു വരികയാണ്.