Delhi Schools Bomb Threat : ഡൽഹിയിൽ പത്തിൽ അധികം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷിണി; പോലീസ് അന്വേഷണം ആരംഭിച്ചു
Bomb Threat In Delhi Schools : ഡൽഹി-എൻസിആറിൽ പ്രവർത്തിക്കുന്ന ഡൽഹി പബ്ലിക് സ്കൂളിൻ്റെ മിക്ക ബ്രാഞ്ചുകൾക്കും ബോംബ് ഭീഷിണി ലഭിച്ചിട്ടുണ്ട്.
ന്യൂ ഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിലും ദേശീയ തലസ്ഥാന മേഖലയിലുമായി (ഡൽഹി-എൻസിആർ) പത്തോളം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷിണി. ഡൽഹിയിലും എൻസിആറിലും പ്രവർത്തിക്കുന്ന ഡൽഹി പബ്ലിക് സ്കൂൾ, മയൂർ വിഹാറിൽ പ്രവർത്തിക്കുന്ന മദർ മേരീസ് സ്കൂൾ, സൻസ്കൃതി സ്കൂൾ, സാകേതിൽ പ്രവർത്തിക്കുന്ന അമിറ്റി സ്കൂൾ തുടങ്ങിയ പത്തോളം വിദ്യാലയങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷിണി ഉണ്ടായിരിക്കുന്നത്. മെയ് 1 ബുധാനാഴ്ച അതിരാവിലെ മെയിൽ സന്ദേശത്തിലൂടെ ബോംബ ഭീഷിണി ലഭിച്ചത്. തുടർന്ന് വിവിധ സ്കൂളുകളുടെ അധികാരികൾ അന്വേഷണ സംഘത്തെ അറിയിച്ചു.
അതിരാവിലെ മുതൽ ഡൽഹിയിലും എൻസിആർ മേഖലിയിലുമായി പോലീസ് അന്വേഷണവും തിരച്ചിലും ആരംഭിച്ചു. ഭീഷിണി സന്ദേശം ലഭിച്ച സ്കൂളുകളിലും പരിസരപ്രദേശങ്ങളുമായി പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ബോംബ് സ്ക്വാഡ് സംഘങ്ങൾ സംയുക്തമായി പരിശോധന സംഘടിപ്പിക്കുകയാണ്.
നാലോളം സ്കൂളുകൾക്ക് ഒരൊറ്റ് മെയിലിലൂടെയാണ് ഭീഷിണി സന്ദേശം ലഭിച്ചത്. പുലർച്ചെ നാല് മണിയോടെ ഭീഷിണി സന്ദേശം ലഭിച്ചത്. ബാക്കി സ്കൂളുകൾക്ക് മറ്റൊരു മെയിലിലൂടെയും ഭീഷിണി സന്ദേശം ലഭിക്കുകയായിരുന്നു. ഇതുവരെയുള്ള പരിശോധനയിൽ അന്വേഷണ സംഘത്തിന് ഒന്നും കണ്ടാത്തൻ സാധിച്ചിട്ടില്ല.
ബോംബ് ഭീഷിണി ലഭിച്ചതോടെ സ്കൂൾ അധികൃതർ ഉടൻ അധികാരികളെയും കുട്ടികളുടെ മാതാപിതാക്കൾക്ക് വിവരം നൽകുകയായിരുന്നു. ബോംബ് ഭീഷിണി പശ്ചാത്തലത്തിൽ ഇന്ന് സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചു. സ്കൂളിൽ എത്തിയ വിദ്യാർഥികളെ മടക്കി അയച്ചുയെന്നും അധികൃതർ വ്യക്തമാക്കി.
ഇതാദ്യമായിട്ടല്ല ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷിണി ഉണ്ടാകുന്നത്. ഇതിന് മുമ്പ് നിരവധി തവണ ഫോൺ, മെയിൽ മുഖേന ഭീഷിണി സന്ദേശം സ്കൂളുകൾക്ക് നേരെ ഉണ്ടായിട്ടുണ്ട്.രണ്ട് മാസം മുമ്പാണ് ആർ കെ പുരത്ത് പ്രവർത്തിക്കുന്ന ഡൽഹി പബ്ലിക് സ്കൂളിന് ബോംബ് ഭീഷിണി ഉണ്ടായത്. ഇ-മെയിൽ വഴി ലഭിച്ച ഭീഷിണി സന്ദേശത്തെ തുടർന്ന് സ്കൾ അധികൃതർ വിദ്യാർഥികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിരുന്നു.