5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kangana Ranaut : കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലി; പരാതിയുമായി താരം

Kangana Ranaut CISF Officer Slap : ചണ്ഡിഗഡ് വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥയുമായി കങ്കണ റണവത്ത് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്നാണ് ബോളിവുഡ് താരവും ബിജെപി എംപിയുമായി കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലിയെന്നാണ് റിപ്പോർട്ട്.

Kangana Ranaut : കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലി; പരാതിയുമായി താരം
jenish-thomas
Jenish Thomas | Updated On: 06 Jun 2024 21:01 PM

ന്യൂഡൽഹി : ബോളിവുഡ് താരവും ഹിമാചൽ പ്രദേശിൽ നിന്നുള്ള നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലിയെന്ന് പരാതി. ചണ്ഡിഗഡ് വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലിയെന്നാണ് നടിയുടെ പരാതി. തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരുടെ യോഗത്തിനായി താരം ഡൽഹിയിലേക്ക് വരുമ്പോഴാണ് സംഭവം .

ചണ്ഡിഗഡ് വിമാനത്താവളത്തിൽ വെച്ച് കങ്കണയും സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളും തമ്മിൽ വാക്കേറ്റത്തിലായി. തുടർന്ന് ഉദ്യോഗസ്ഥ നടിയെ തല്ലിയെന്നുമാണ് കങ്കണയുടെ ഭാഷ്യം. സംഭവത്തെ തുടർന്ന് താരം ഡൽഹിയിൽ എത്തി സിഐഎസ്എഫിൻ്റെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. സംഭവത്തിൽ സിഐഎസ്എഫ് അന്വേഷണം ആരംഭിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ : Lok Sabha Election Results 2024: സ്മൃതി ഇറാനി മുതൽ കെകെ ശൈലജ വരെ; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖർ

ചണ്ഡിഗഡിൽ നിന്നും വിസ്താരയുടെ UK-707 വിമാനത്തിലാണ് നടി ഡൽഹിയിലേക്ക് തിരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ സിങ്ങാണ് നടിയെ തല്ലിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ആരോപണവിധേയായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മണ്ഡിയിൽ കോൺഗ്രസിൻ്റെ വിക്രമാദിത്യ സിങ്ങിനെ തോൽപ്പിച്ചാണ് കങ്കണ ലോക്സഭയിലേക്കെത്തുന്നത്. മുക്കാൽ ലക്ഷത്തിൻ്റെ ഭൂരിപക്ഷത്തോടെയാണ് താരത്തിൻ്റെ ജയം. ഹിമാചലിൽ നിന്നും ലോക്സഭയിലേക്കെത്തുന്ന നാലാമത്തെ വനിത കൂടിയാണ് കങ്കണ.