5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Boat Accident: മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

Mumbai boat capsize: അപകടത്തിൽ ഒരാൾ മരിച്ചതായും 20 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

Boat Accident: മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു
sarika-kp
Sarika KP | Updated On: 18 Dec 2024 18:53 PM

മുംബൈ:  യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞ് അപകടം. 80 യാത്രക്കാരുമായി പോയ ബോട്ടാണ് മറിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫൻ്റ ദ്വീപിലേക്ക് പോവുകയായിരുന്നു ബോട്ടാണ് അപകടത്തിൽ‌പ്പെട്ടത്. സംഭവത്തെത്തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരേ​ഗമിക്കുകയാണ്. അപകടത്തിൽ ഒരാൾ മരിച്ചതായും  66 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. “നീൽകമൽ” എന്ന് പേരിട്ടിരിക്കുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ ഒരു ചെറിയ ബോട്ട് ഈ ബോട്ടിനു നേരെ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൻ്റെ കാരണം സംബന്ധിച്ച് നിലവിൽ വിവരങ്ങൾ ലഭിച്ചില്ല.

 

അപകടസമയത്ത് 80 ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. നവി മുംബൈയിലെ ഉറാന് സമീപമാണ് അറബിക്കടലില്‍ ബോട്ട് മുങ്ങിയത്. മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടിൽ നിന്ന് ലൈഫ് ജാക്കറ്റ് ധരിച്ച യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകട വിവരമറിഞ്ഞ് പ്രദേശത്തെ മറ്റ് ബോട്ടുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാവികസേന, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, യെല്ലോ ഗേറ്റ് പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

എന്താണ് സംഭവിച്ചത്

ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഗേറ്റ് ഓഫ് ഇന്ത്യ കാണാൻ മുംബൈയിലെത്തുന്നത് . ചില വിനോദസഞ്ചാരികൾ ഇന്ത്യയുടെ ആദ്യ ഗേറ്റ് കഴിഞ്ഞ് എലിഫൻ്റാ ദ്വീപിലേക്ക് യാത്ര നടത്താറുണ്ട് . എലിഫൻ്റയിലെത്താൻ വിനോദസഞ്ചാരികൾക്ക് ബോട്ടിൽ യാത്ര ചെയ്യണം. ഇത്തരത്തിൽ ബുധനാഴ്ച ഉച്ചയോടെ രണ്ട് ബോട്ടുകൾ നിറയെ വിനോദസഞ്ചാരികൾ ദ്വീപിലേക്ക് പോവുകയായിരുന്നു. ഈ രണ്ട് ബോട്ടുകളിലൊന്ന് നേവൽ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ബോട്ട് മറിയുകയായിരുന്നു.

Latest News