മോദിയുടെ വിദ്വേഷ പ്രസംഗം; വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു

മുസ്ലിം വിഭാഗത്തെ രാജ്യത്തെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് മോദി വിളിച്ചിരുന്നു. ഈ വീഡിയോ ഏപ്രില്‍ 30നാണ് ഇന്‍സ്റ്റഗ്രാമിന്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

മോദിയുടെ വിദ്വേഷ പ്രസംഗം; വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു
Updated On: 

02 May 2024 13:54 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിൻ്റെ വീഡിയോ നീക്കം ചെയ്തു. ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന ആനിമേറ്റഡ് വീഡിയോ ആണ് നീക്കം ചെയ്തത്. വീഡിയോ നീക്കം ചെയതത് ബിജെപിയാണോ അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം ആണോ എന്നതില്‍ വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലിം വിഭാഗത്തെ രാജ്യത്തെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് മോദി വിളിച്ചിരുന്നു. ഈ വീഡിയോ ഏപ്രില്‍ 30നാണ് ഇന്‍സ്റ്റഗ്രാമിന്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

അതേസമയം, പ്രചാരണത്തിനിടെ മുസ്ലിം സമുദായത്തിനെതിരായാണ് മോദി വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ രാജ്യത്തെ സ്വത്തുക്കളെല്ലാം മുസ്ലിങ്ങള്‍ക്ക് കൊടുക്കുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. രാജ്യത്തിന്റെ സമ്പത്തിന്റെ അവകാശികള്‍ മുസ്ലിങ്ങളാണെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്നായിരുന്നു മോദി പറഞ്ഞത്.

എന്നാല്‍ മുസ്ലിങ്ങള്‍ക്ക് സ്വത്തുക്കള്‍ നല്‍കുമെന്ന് പറഞ്ഞത് താനല്ല മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ് ആണ്. അദ്ദേഹം ഇത് പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. രാജ്യത്തിന്റെ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതല്‍ മക്കളുളളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. നമ്മള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ അങ്ങനെ നുഴഞ്ഞുക്കയറ്റക്കാര്‍ക്ക് നല്‍കണോയെന്നും മോദി ചോദിച്ചിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവരുടേയും സ്വര്‍ത്ത് സര്‍വ്വേ ചെയ്യും. ഈ രാജ്യത്തെ സഹോദരിമാര്‍ക്ക് എത്ര ആഭരണങ്ങളുണ്ടെന്ന് അവര്‍ പരിശോധിക്കും എന്നിട്ട് അവരത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കുമെന്നും മോദി പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് ആരുടേതാണെന്ന് കണ്ടെത്താന്‍ സര്‍വ്വേ നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ പരാമര്‍ശമുണ്ടായത്. മോദിക്കെതിരെ പരാതി ലഭിച്ചതോടെ മോദി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ബന്‍സ്വാര ഇലക്ട്രല്‍ ഓഫീസറോടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതോടെയായിരുന്നു പുതിയ നീക്കമുണ്ടായത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്.

അതേസമയം, രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് മോദി നടത്തിയ പരാമര്‍ശം ചട്ടവിരുദ്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. മോദി നടത്തിയ പരാമര്‍ശം മാതൃകാപരമായ ചട്ടലംഘനമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് എടുത്തുപറഞ്ഞതിലും പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

നേരന്ദ്രമേദി നേട്ടങ്ങളെ കുറിച്ച് മാത്രമുള്ള വിശദീകരണമാണ് നടത്തിയത്. പ്രധാനമന്ത്രി നടത്തിയ് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള പരാമര്‍ശം മാത്രം. മോദി നടത്തിയ പ്രസംഗം ഒരു മതത്തിന് ഇടയിലും സ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടല്ല. നമ്മുടെ രാജ്യത്തെ മതങ്ങളെ കുറിച്ചുള്ള സാധാരണ പരാമര്‍ശമായിരുന്നതിനെതിരെ ഒരിക്കലും നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

മോദിക്കെതിരെ നടപടിയടെുത്താന്‍ അത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സ്ഥാനാര്‍ഥികളെ ബാധിക്കും. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ ആയിരുന്നു രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് മോദി പരാമര്‍ശം നടത്തിയത്.

ഇത് മാതൃകാപരമായ ചട്ടലംഘനമാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയെത്തിയത്.

 

Related Stories
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
L&T SN Subrahmanyan Controversy : ‘അദ്ദേഹമൊരു തങ്കപ്പെട്ട മനുഷ്യൻ; ഉദ്ദേശിച്ചത് അതല്ല’; ചെയർമാനെ പ്രതിരോധിച്ച് എൽആൻഡ്ടി എച്ച്ആർ ഹെഡ്
Siddaramaiah: ഡി.കെ ശിവകുമാർ കർണ്ണാടക മുഖ്യമന്ത്രിയാകുമോ? സിദ്ധരാമയ്യ തന്നെ പറഞ്ഞു
Maha Kumbh Mela 2025 : അപ്രതീക്ഷിതമായ അലര്‍ജി; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ