5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Priyanka Gandhi: ‘എംപിക്ക് ബാഗുകൾ വളരെ ഇഷ്ടം’: പ്രിയങ്കയ്ക്ക് പുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി

BJP MP Gifts '1984' Bag To Priyanka Gandhi :മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രിയങ്കയ്ക്ക് ബാ​ഗ് നൽകി ബിജെപി എംപി പ്രതിഷേധിച്ചത്. പാര്‍ലമെന്‍റില്‍ വച്ച് ബിജെപി എംപി നല്‍കിയ ബാഗ് പ്രിയങ്ക ഗാന്ധി സ്വീകരിച്ചു.

Priyanka Gandhi: ‘എംപിക്ക് ബാഗുകൾ വളരെ ഇഷ്ടം’: പ്രിയങ്കയ്ക്ക് പുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി
Congress Leader Priyanka Gandhi Vadra During Ongoing Winter Session Of ParliamentImage Credit source: PTI
sarika-kp
Sarika KP | Updated On: 20 Dec 2024 19:26 PM

ന്യൂഡൽഹി: കോൺ​ഗ്രസ് എംപി പ്രിയങ്ക ​ഗാന്ധിക്ക് പുതിയ ബാ​ഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. ചുവന്ന നിറത്തിൽ 1984 എന്ന് എഴുതിയ ബാ​ഗാണ് സമ്മാനിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രിയങ്കയ്ക്ക് ബാ​ഗ് നൽകി ബിജെപി എംപി പ്രതിഷേധിച്ചത്. പാര്‍ലമെന്‍റില്‍ വച്ച് ബിജെപി എംപി നല്‍കിയ ബാഗ് പ്രിയങ്ക ഗാന്ധി സ്വീകരിച്ചു.

വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് എന്തെല്ലാമാണ് ചെയ്തിട്ടുള്ളതെന്ന് പുതു തലമുറ ഓർക്കണമെന്നും അതിനു വേണ്ടിയാണ് പ്രിയങ്കയ്ക്ക് താൻ ബാഗ് സമ്മാനിച്ചതെന്നും അപരാജിത പറഞ്ഞു. ‘‘ബഹുമാനപ്പെട്ട എംപിക്ക് ബാഗുകൾ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ഞാനും അവർക്ക് ഒന്ന് സമ്മാനിച്ചു. സ്വീകരിക്കാൻ ആദ്യം അവർ വിസമ്മതിച്ചെങ്കിലും അവർ പിന്നീടത് കൈപ്പറ്റി.’’– അപരാജിത പറഞ്ഞു. അതേസമയം ശീതകാല സമ്മേളനത്തിൽ പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ചിത്രമുള്ള ബാഗും ബംഗ്ലദേശിൽ ന്യൂനപക്ഷ ആക്രമണങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയ ബാഗും ധരിച്ച് പ്രിയങ്ക പാർലമെന്റിൽ എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‌

 

Also Read: പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്, നടപടി ബിജെപി എംപിമാരുടെ പരാതിയിൽ

 

തിങ്കളാഴ്ച പാർലമെൻ്റിലെത്തിയ പ്രിയങ്ക “പാലസ്തീൻ” എന്ന് ആലേഖനം ചെയ്ത ബാഗ് കൊണ്ടുവന്നത് ഏറെ ചർച്ചയായിരുന്നു. ചെറുത്തുനിൽപ്പിൻ്റെ പ്രതീകമായി അംഗീകരിക്കപ്പെട്ട തണ്ണിമത്തൻ ഉൾപ്പെടെയുള്ള ഐക്യദാർഢ്യത്തെ പ്രതീകപ്പെടുത്തുന്ന ചിഹ്നങ്ങൾ ആലേഘനം ചെയ്തതാണ് ഹാൻഡ് ബാഗ്. പലസ്തീൻ വിഷയത്തിൻ്റെ ദീർഘകാല വക്താവാണ് പ്രിയങ്ക ഗാന്ധി. വിവിധ സമയങ്ങളിൽ ഗാസയിലെ സംഘർഷത്തിനെതിരെ ശക്തമായ ശബ്ദമുയർത്തിയിരുന്നു. ഇതിനു പിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കായി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായാണ് പ്രിയങ്ക അന്ന് പാർലമെൻറിൽ എത്തിയത് . ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്. പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന ബാഗുമായി പാർലമെന്റിൽ എത്തിയതിനെതിരെ പ്രിയങ്കയെ വിമർശിച്ച് ബിജെപി രം​ഗത്ത് എത്തിയിരുന്നു. എന്നാൽ ബിജെപിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി പിന്നീട് രം​ഗത്ത് എത്തിയതും ചർച്ചയായിരുന്നു. ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ചോദിച്ച പ്രിയങ്ക ബിജെപിയുടേത് ‘സാമ്പ്രദായിക പിതൃമേധാവിത്ത’ നിലപാടാണെന്നും കുറ്റപ്പെടുത്തി.

Latest News