5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gurugram Accident: തെറ്റായ ദിശയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം, വീഡിയോ

Gurugram Accident Horor: അപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിന്റെ ഗോ പ്രോ ക്യാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. അക്ഷത് ഗാർഗ് എന്ന യുവാവാണ് കാറിടിച്ച് കൊല്ലപ്പെട്ടത്. കുൽദീപ് താക്കൂർ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്. അപകടം നടന്ന ഉടനേ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Gurugram Accident: തെറ്റായ ദിശയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം, വീഡിയോ
തെറ്റായ ദിശയിലെത്തിയ കാർ ബൈക്കിൽ ഇടിക്കുന്ന ദൃശ്യം.
neethu-vijayan
Neethu Vijayan | Published: 20 Sep 2024 11:28 AM

ഗുരുഗ്രാം: തെറ്റായ ദിശയിലെത്തിയ എസ് യു വി ഇടിച്ച് ബൈക്ക് യാത്രികന് (Gurugram Accident) ദാരുണാന്ത്യം. ഗുരഗ്രാമിലെ ഡിഎൽഎഫ് ഫേസ് 2വിലാണ് അപകടമുണ്ടായിരിക്കുന്നത്. അമിത വേഗതയിൽ തെറ്റായ ദിശയിലെത്തിയ മഹീന്ദ്ര 3 എക്സ് ഒ വാഹനം ബൈക്കിലെത്തിയ യുവാവിനെ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊരു വാഹനത്തിൻ്റെ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. എന്നാൽ സംഭവത്തിൽ അറസ്റ്റിലായ എസ് യു വി ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ പുറത്തുവിട്ടിരുന്നു.

അപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിന്റെ ഗോ പ്രോ ക്യാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞതെന്നാണ് വിവരം. അക്ഷത് ഗാർഗ് എന്ന യുവാവാണ് കാറിടിച്ച് കൊല്ലപ്പെട്ടത്. കുൽദീപ് താക്കൂർ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്. അപകടം നടന്ന ഉടനേ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: നടുറോഡിൽ ബൈക്കിലെ പ്രണയരം​ഗങ്ങൾ; സോഷ്യൽമീഡിയയിൽ തരം​ഗമായ വീഡിയോ കാണാം

സംഭവത്തിൽ കുൽദീപ് താക്കൂറിനെതിരെ മനപൂർവ്വമുള്ള നരഹത്യ, അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാർ ഇടിച്ച് ബൈക്ക് തെറിച്ച് പോകുന്നതും യുവാവ് റോഡരികിലെ ചെടികളുടെ ഇടയിലേക്ക് വീഴുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.

അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുൽദീപിനെ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തും നാട്ടുകാരും കൂടിച്ചേർന്നാണ് പിടികൂടിയത്. വാഹനം ഓടിച്ച കുൽദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന പരിശോധന ഫലം ഇനിയും വന്നിട്ടില്ല. അക്കാര്യത്തിൽ വ്യക്തത വന്നാൽ മറ്റ് വകുപ്പുകളും കൂടി ഇയാൾക്ക്മേൽ ചേർക്കും.