Man Kills Daughter: ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജീവിക്കാൻ വീടു വിട്ടിറങ്ങി; 20 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ്
Bihar Man Arrested for Killing 20 Year Old Daughter: സാക്ഷിയും സ്നേഹിച്ചിരുന്ന യുവാവും അയൽവാസികളാണ്. ഇരുവരും പഠിച്ചതും ഒരേ കോളേജിൽ തന്നെ ആയിരുന്നു. എന്നാൽ, വ്യത്യസ്ത സമുദായത്തില്പെട്ടവരായത് കൊണ്ട് ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചിരുന്നില്ല.

കൊല്ലപ്പെട്ട സാക്ഷി
പട്ന: മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. ബിഹാറിലെ പട്നയിലാണ് സംഭവം. ഇഷ്ടപെട്ടയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിന്റെ വൈരാഗ്യത്തിലാണ് 20കാരിയായ മകൾ സാക്ഷിയെ പിതാവ് മുകേഷ് സിംഗ് കൊലപ്പെടുത്തിയത്. സാക്ഷിയും സ്നേഹിച്ചിരുന്ന യുവാവും അയൽവാസികളാണ്. ഇരുവരും പഠിച്ചതും ഒരേ കോളേജിൽ തന്നെ ആയിരുന്നു. എന്നാൽ, വ്യത്യസ്ത സമുദായത്തില്പെട്ടവരായത് കൊണ്ട് ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചിരുന്നില്ല.
ഇതോടെ യുവാവിനൊപ്പം ജീവിക്കാനായി സാക്ഷി വീട് വിട്ട് ഡൽഹിയിലേക്ക് പോയി. തിരികെ നാട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് കൊണ്ട് പിതാവ് മുകേഷ് സിംഗ് മകളെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. പ്രശ്നങ്ങൾ എല്ലാം സംസാരിച്ച് പരിഹരിക്കാമെന്ന് വാക്കും നൽകിയതോടെ പിതാവിനെ വിശ്വസിച്ച് സാക്ഷി നാട്ടിൽ എത്തുകയായിരുന്നു.
മടങ്ങി വന്ന മകളെ കാണാൻ ഇല്ലെന്ന് പറഞ്ഞ് സാക്ഷിയുടെ അമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്. ഇവരുടെ വീട് പരിശോധിക്കുന്നതിനിടെ പൂട്ടിയിട്ട മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആ മുറി തുറന്നപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടത്. പിന്നാലെ, സംഭവത്തിൽ മുകേഷ് സിംഗിനെ അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ALSO READ: നാത്തൂൻ കടിച്ച് പരിക്കേല്പിച്ചെന്ന് പരാതി; പല്ല് മാരകായുധമല്ലെന്ന് ബോംബെ ഹൈക്കോടതി
നാത്തൂൻ കടിച്ച് പരിക്കേല്പിച്ചെന്ന യുവതിയുടെ പരാതി തള്ളി ബോംബെ ഹൈക്കോടതി
ഭർതൃസഹോദരി കടിച്ച് പരിക്കേല്പിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് മനുഷ്യൻ്റെ പല്ലുകളെ മാരകായുധമായി കണക്കാക്കാനാവില്ലെന്ന് കാണിച്ച് ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ വിഭാ കന്‍ഗാവാഡി, സഞ്ജയ് ദേശ്മുഖ് എന്നിവർ അടങ്ങുന്ന ഔറംഗാബാദ് ബെഞ്ചിന്റെയാണ് നിരീക്ഷണം.
2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തർക്കത്തിനിടെ ഭർത്താവിൻ്റെ സഹോദരിമാരിൽ ഒരാൾ തന്നെ കടിച്ച് പരിക്കേല്പിച്ചു എന്നായിരുന്നു യുവതി നൽകിയ പരാതി. മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ തനിക്ക് പരിക്കേറ്റു എന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മാരകായുധം കൊണ്ട് മുറിവേല്പിക്കൽ, പരിക്കേല്പിക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുക ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയത്.
മനുഷ്യൻ്റെ പല്ലുകൾ മാരകായുധമായി കണക്കാക്കാനാവില്ലെന്നും ഐപിസി 324 അനുസരിച്ച് മാരകായുധം കൊണ്ട് മുറിവേല്പിക്കലെന്നാൽ, ഗുരുതരമായി പരിക്കേൽപ്പിക്കാനോ കൊലപ്പെടുത്താനോ കഴിയുന്ന ആയുധമായിരിക്കണം എന്നും കോടതി വ്യക്തമാക്കി.