5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Anganwadi Scam: അങ്കണവാടിയിൽ സ്പൂണിന് 810 രൂപ ജഗ്ഗിന് 1247, കോടികളുടെ അഴിമതി

വനിതാ ശിശു വികസന വകുപ്പ് വാങ്ങിയ സാധനങ്ങളിലാണ് ഇത്തരത്തിൽ അസാധരണമായൊരു വില കടന്നു വന്നത്. കോടികൾ ഇത്തരത്തിൽ സർക്കാരിൽ നിന്നും പോയിട്ടുണ്ടെന്നാണ് ആരോപണം

Anganwadi Scam: അങ്കണവാടിയിൽ സ്പൂണിന് 810 രൂപ ജഗ്ഗിന് 1247, കോടികളുടെ അഴിമതി
Anganawadi Scam NewImage Credit source: Freepik
arun-nair
Arun Nair | Updated On: 21 Jan 2025 21:41 PM

ന്യൂഡൽഹി : സാധാരണ നിങ്ങൾ വീട്ടിലുപയോഗിക്കുന്ന സാധാരണ സ്പൂണിനും ജഗ്ഗിനും എന്ത് വില വരും കൂടിപോയാൽ എല്ലാം കൂടി 200 മുതൽ 300 രൂപ വരെ അല്ലേ? എന്നാൽ ഒരു അങ്കണവാടിയിൽ വാങ്ങിയ സ്പൂണിന് വില 810 രൂപയും ജഗ്ഗിന് 1247 രൂപയുമായി ബില്ല്. സംഭവം നടന്നത് ഏതായാലും കേരളത്തിലല്ല. മധ്യപ്രദേശിലെ അങ്കണവാടികൾക്കായി വനിതാ ശിശു വികസന വകുപ്പ് വാങ്ങിയ സാധനങ്ങളിലാണ് ഇത്തരത്തിൽ അസാധരണമായൊരു വില കടന്നു വന്നത്. കോടികൾ ഇത്തരത്തിൽ സർക്കാരിൽ നിന്നും പോയിട്ടുണ്ടെന്നാണ് ആരോപണം.

1500 അങ്കണവാടികൾക്കായി വാങ്ങിയ പാത്രങ്ങൾ

മധ്യപ്രദേശിലെ സിങ്‌ഗ്രൗലി ജില്ലയിൽ 1500 അംഗൻവാടികൾക്കായി വനിതാ ശിശു വികസന വകുപ്പ് വാങ്ങിയ പാത്രങ്ങളിലാണ് അഴിമതി ആരോപണം.ഒരു സ്പൂണിന് 810 രൂപയാണ് വിലയെന്ന് വർക്ക് ഓർഡറിൽ പറയുന്നു.ഇങ്ങനെ 46,500 സ്പൂണുകൾ 3 കോടി 76 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഒന്നിന് 1348 രൂപ നിരക്കിൽ 83 ലക്ഷം രൂപക്ക് 6200 ജഗ്ഗുകളും വാങ്ങി. കുടിവെള്ളം എടുക്കുന്ന ഒരു കുടത്തിൻ്റെ വില 1,247 രൂപയാണ്. ഇത്തരത്തിൽ 8 ലക്ഷം രൂപയ്ക്ക് 3100 കുടങ്ങളാണ് വാങ്ങിയത്. സർക്കാരിൻ്റെ തന്നെ ഗവൺമെൻ്റ് ഇ-മാർക്കറ്റ്‌പ്ലെയ്‌സ് എന്നതിൻ്റെ ചുരുക്കപ്പേരുള്ള ജിഇഎം വഴി ജയ് മാതാ ദി കോർപ്പറേഷൻ എന്ന സ്ഥാപനത്തിനാണ് ഇവ വാങ്ങാനുള്ള ടെൻഡർ നൽകിയത്.

ജീവിതകാലത്ത്, ഇത്രയും വിലയേറിയ സ്പൂൺ കണ്ടിട്ടില്ല

അതേസമയം അഴിമതി സർക്കാരിനെതിരെയുള്ള ആയുധമാക്കൊനൊരുങ്ങുകയാണ് കോൺഗ്രസ്സ്. ഇത്രയും വിലയേറിയ ഒരു സ്പൂൺ അല്ലെങ്കിൽ ഒരു ജഗ്ഗ് ഞങ്ങൾ കണ്ടിട്ടില്ല. സർക്കാർ സ്വന്തം അനുയായികളിൽ ഒരാൾക്ക് ടെൻഡർ നൽകിയിരിക്കുകയാണെന്നും ഇത് പോഷകാഹാരം ലഭിക്കേണ്ട കുട്ടികളുടെ പൈസ തട്ടിയെടുക്കലാണെന്നും കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മുകേഷ് നായക് പറഞ്ഞു

അഴിമതി വെച്ചുപൊറുപ്പിക്കില്ല

വിഷയവുമായി ബന്ധപ്പെട്ട സിങ്ഗ്രൗലി ജില്ലയിൽ ഒരു ഉദ്യോഗസ്ഥനും ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. . 3 അല്ല, 7 തരം പാത്രങ്ങളാണ് വാങ്ങിയതെന്ന് ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടെങ്കിലും ലിസ്റ്റ് നൽകിയിട്ടില്ല. ഇത്തരമൊരു പർച്ചേസ് നടന്നിട്ടുണ്ടെങ്കിൽ അത് സർക്കാർ അന്വേഷിക്കുമെന്നും അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വിശ്വാസ് സാരംഗ് വ്യക്തമാക്കി.