5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Pooja Holiday Special Train :പൂജ അവധിക്ക് നാട്ടിലെത്താൻ മലയാളികൾ ബുദ്ധിമുട്ടും, സ്പെഷൽ ട്രെയിൻ ഇല്ല

Pooja Holiday Special Train :അതിനിടെ നഷ്ടക്കണക്കിന്റെ പേരിൽ കൊച്ചുവേളി– താംബരം എസി സ്പെഷൽ ട്രെയിൻ നിർത്താനുള്ള നീക്കത്തിലാണ് ദക്ഷിണ റെയിൽവേ. ഇത് ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുന്നവർക്ക് കുടുതൽ ദുരുതത്തിലാക്കി

Pooja Holiday Special Train :പൂജ അവധിക്ക് നാട്ടിലെത്താൻ മലയാളികൾ ബുദ്ധിമുട്ടും, സ്പെഷൽ ട്രെയിൻ ഇല്ല
Pooja Holiday Special Train : (Image Credits: PTI)
Follow Us
sarika-kp
Sarika KP | Published: 03 Oct 2024 08:59 AM

ചെന്നൈ: പൂജ അവധിക്ക് നാട്ടിലെത്താൻ മലയാളികൾ കുറച്ച് ബുദ്ധിമുട്ടും. നാട്ടിലേക്കുള്ള ട്രയിനുകളിൽ പൂജ അവധി ദിവസങ്ങളിലെ എല്ലാം ടിക്കറ്റ് തീർന്നു. ഇതുവരെ സ്പെഷൽ ട്രെയിനും ഏർപ്പെടുത്തിയിട്ടില്ല. ഇതോടെ നാട്ടിലെത്താൻ നിന്ന മലയാളികളെ വലച്ച് ദക്ഷിണ റെയിൽവേ. ഓണക്കാലത്തും മാസങ്ങൾക്ക് മുൻപെ ടിക്കറ്റ് തീർന്നിട്ടും ഉത്രാടത്തിന്റെ അന്നും തലേദിവസവുമാണു റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഇതേ സമീപനം തന്നെയാകുമോ പൂജ അവധിക്കും ഉണ്ടാവുക എന്നാണ് സംശയം. കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകൾക്കും ടിക്കറ്റ് കിട്ടാനില്ല. ഒക്ടോബർ 10 മുതൽ എല്ലാ ട്രെയിനിലും ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റും ആർഎസിയുമാണ്.

‌‌ചെന്നൈ സെൻട്രലിൽ വൈകിട്ട് 7.30ന് തിരുവനന്തപുരത്തേക്ക് വരുന്ന തിരുവനന്തപുരം സെൻട്രൽ മെയിൽ (12623) ഒക്ടോബർ പത്തിന് വെയ്റ്റ് ലിസ്റ്റ് 174 ആണ്. തേഡ് എസിയിൽ 84-ും സെക്കൻഡ് എസിയിൽ 39 ആണ് വെയ്റ്റിങ് ലിസ്റ്റ്. 11ന് വെയ്റ്റ് ലിസ്റ്റ് 70 .തേഡ് എസിയിൽ 39-ും സെക്കൻഡ് എസിയിൽ 9 ആണ് വെയ്റ്റിങ് ലിസ്റ്റ്. വൈകിട്ട് 3.20നുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ (12695) സ്ലീപ്പറിൽ 10നു വെയ്റ്റ് ലിസ്റ്റ് 115. 11നു വെയ്റ്റ് ലിസ്റ്റ് 62. തേഡ് എസിയിലും സെക്കൻഡ് എസിയിലും വെയ്റ്റ് ലിസ്റ്റ് തന്നെയാണ്. മംഗളൂരുവിലേക്കുള്ള വൈകിട്ട് 4.20നുള്ള സൂപ്പർഫാസ്റ്റ് എക്സപ്രസിലും(12685) 10നും 11നും യഥാക്രമം 88, 20 എന്നിങ്ങനെയാണ് വെയ്റ്റ് ലിസ്റ്റ്. രാത്രി 8.10നുള്ള മെയിലിൽ സ്ലീപ്പറിൽ 10നും 11നും വെയ്റ്റ് ലിസ്റ്റ് 145, 45 എന്നിങ്ങനെയാണ്. ഈ ട്രെയിനുകളിലെ എസി കോച്ചുകളിലും സമാനമായ സ്ഥിതിയാണ്.

Also read-Kollam – Ernakulam Train Service : കൊല്ലം – എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്; ഓട്ടം തിങ്കൾ മുതൽ വെള്ളി വരെ

‌അതിനിടെ നഷ്ടക്കണക്കിന്റെ പേരിൽ കൊച്ചുവേളി– താംബരം എസി സ്പെഷൽ ട്രെയിൻ നിർത്താനുള്ള നീക്കത്തിലാണ് ദക്ഷിണ റെയിൽവേ. ഇത് ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുന്നവർക്ക് കുടുതൽ ഇരുട്ടടിയിലായി. ഓണത്തിനു മുൻപുവരെ ലാഭകരമായി ഓടിയിരുന്ന ട്രെയിനാണു കൊല്ലം, ചെങ്കോട്ട വഴിയുള്ള കൊച്ചുവേളി– താംബരം എസി സ്പെഷൽ. താംബരത്തു നിന്നു വ്യാഴം, ശനി ദിവസങ്ങളിലും തിരികെ വെള്ളി, ഞായർ ദിവസങ്ങളിലുമായിരുന്നു സർവീസ്. തെക്കൻ കേരളത്തിലേക്ക്, പ്രത്യേകിച്ചും തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കുള്ളവർക്ക്, നാട്ടിലെത്താൻ സൗകര്യപ്രദമായ സർവീസായിരുന്നു ഇത്.

Latest News