UP Train Derail : യുപിയിൽ ചണ്ഡിഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; നാല് പേർ മരിച്ചു
Chandigarh-Dibrugarh Express Train Derail : ഉത്തർ പ്രദേശിലെ ഗോണ്ടയ്ക്കും മങ്കാപൂർ സെക്ഷനുമിടയിലാണ് ട്രെയിൻ പാളം തെറ്റുന്നത്. 15904 ണ്ഡിഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽ പെട്ടത്.
ന്യൂ ഡൽഹി : ഉത്തർ പ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി അപകടം (Uttar Pradesh Train Accident). ചണ്ഡിഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനാണ് (Chandigarh-Dibrugarh Express Train Derail) അപകടത്തിൽ പെട്ടത്. ഏകദേശം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് ട്രയിൻ അപകടത്തിൽ പെടുന്നത്. ട്രെയിൻ്റെ 12 ഓളം കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ നാല് പേർ മരിച്ചുയെന്നും രണ്ട് പേർക്ക് പരിക്കേറ്റതായിട്ടാണ് പ്രാദേശിക ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗോണ്ടയ്ക്കും മങ്കാപൂർ സെക്ഷനുമിടയിലാണ് ട്രെയിൻ പാളം തെറ്റിയത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. രക്ഷപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ച് തുടങ്ങി.
അസമിലെ ദിബ്രുഗഡിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽ പെട്ടത്. മോട്ടിഗഞ്ച് ഝിലാഹി റെയിൽവെ സ്റ്റേഷനികൾക്കിടിയിലാണ് ട്രെയിൻ പാളം തെറ്റിയത്. ഗോണ്ട ജില്ല മജിസ്ട്രേറ്റും എസ്പിയും സംഭവ സ്ഥലത്തെത്തി. കൂടാതെ റെയിൽവെയുടെ മുതിർന്ന് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്കെത്തി. ഹെൽപ്പ്ലൈൻ നമ്പർ പുറപ്പെടുവിച്ചതായി വടക്കുകിഴക്കൻ റെയിൽവെ സിപിആഒ പങ്കജ് സിങ് അറിയിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദേശം എസ്ഡിആർഎഫ് സംഘം ലഖ്നൌവിൽ നിന്നും ബലറാംപൂരിൽ നിന്നും പുറപ്പെട്ടു. ട്രെയിൻ്റെ എസി കോച്ചുകളാണ് പാളം തെറ്റിയത്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശവാസികളാണ് ആദ്യം രക്ഷപ്രവർത്തനം നടത്തിയത്.
വടക്കുകിഴക്കൻ റെയിൽവെ പുറപ്പെടുവിച്ച ഹെൽപ്പ്ലൈൻ നമ്പറുകൾ – 9957555984, Furkating (FKG) – 9957555966, Mariani (MXN) – 6001882410- Simalguri (SLGR) – 8789543798, Tinsukia (NTSK) – 9957555959, Dibrugarh (DBRG) – 9957555960.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി റിഫ്രെഷ് ചെയ്യുക