Delhi Election 2024 : ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി; ഏഴ് എംഎൽഎമാർ പാർട്ടി വിട്ടു
AAP MLAs Resignation : പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുയെന്ന് അറിയിച്ചുകൊണ്ടാണ് എംഎൽഎമാർ ആം ആദ്മി പാർട്ടി വിട്ടത്

ന്യൂ ഡൽഹി : ഡൽഹി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭരണകക്ഷിയായി ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. ഏഴ് എംഎൽഎമാർ രാജിവെച്ച് അരവിന്ദ് കേജ്രിവാളിൻ്റെ പാർട്ടി വിട്ടു. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുയെന്ന് അറിയിച്ചുകൊണ്ടാണ് എംഎൽഎമാർ പാർട്ടി വിട്ടത്. ഈ ഏഴ് പേർക്കും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഎപി അവസരം നൽകിട്ടില്ല.
എംഎൽഎമാരായ നരേഷ് യാദവ്, രോഹിത് കുമാർ, രാജേഷ് റിഷി, മദൻ ലാൽ, പവൻ ശർമ, ഭാവ്ന ഗൗഡ് , ബി എസ് ജൂൺ എന്നിവരാണ് രാജി സമർപ്പിച്ചത്. പാർട്ടിയിലും പാർട്ടി ചെയർമാൻ അരവിന്ദ് കേജ്രിവാളിലും വിശ്വാസം നഷ്ടപ്പെട്ടുയെന്ന് പാലം എംഎൽഎയായ ഭാവ്ന ഗൗഡ് തൻ്റെ രാജിക്കത്ത് സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി അഞ്ചാം തീയതിയാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുക. എട്ടാം തീയതി ശനിയാഴ്ചയാണ് വേട്ടെണ്ണൽ.
Updating…