5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shorts Ban: ഇവിടെ ഷോർട്ട്സ് ധരിക്കാൻ പാടില്ല… വിചിത്ര ഉത്തരവുമായി ഒരു ​ഗ്രാമം; കാരണമിതാണ്

Village Ban Shorts: ഗ്രാമത്തിലെ ഏതെങ്കിലും യുവാക്കൾ അടിവസ്ത്രമോ ഷോർട്ട്സോ നടക്കുന്നത് കണ്ടാൽ അയാൾക്കെതിരെ നടപടിയെടുക്കുമെന്നും ഗ്രാമപഞ്ചായത്ത് ഉത്തരവിൽ പറയുന്നു. ഇത് സംസ്കാരത്തിന് യോജിച്ചതല്ലെന്നും അവർ പറയുന്നു.

Shorts Ban: ഇവിടെ ഷോർട്ട്സ് ധരിക്കാൻ പാടില്ല… വിചിത്ര ഉത്തരവുമായി ഒരു ​ഗ്രാമം; കാരണമിതാണ്
Village of Haryana Shorts.
neethu-vijayan
Neethu Vijayan | Published: 27 Jun 2024 19:19 PM

പലതരത്തിലുള്ള ഉത്തരവുകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കേട്ടാൽ അത്ഭുതം തോന്നുന്ന് ഒരു ഉത്തരവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. അടിവസ്ത്രവും ഷോർട്ട്സും ( Village Ban Shorts) ധരിച്ച് ഗ്രാമത്തിൽ ഇറങ്ങരുത് ഇത്തരത്തിൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി നടപടി. ഹരിയാനയിലെ (Haryana) ഭിവാനിയിലെ ഒരു ഗ്രാമപഞ്ചായത്താണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രാമത്തിലെ ഏതെങ്കിലും യുവാക്കൾ അടിവസ്ത്രമോ ഷോർട്ട്സോ നടക്കുന്നത് കണ്ടാൽ അയാൾക്കെതിരെ നടപടിയെടുക്കുമെന്നും ഗ്രാമപഞ്ചായത്ത് ഉത്തരവിൽ പറയുന്നു.

ഈ ഉത്തരവ് പുറപ്പെടുവിച്ച ഭിവാനി ഗ്രാമ പഞ്ചായത്തിൽ ഒരു സ്ത്രീയാണ് സർപഞ്ച് (പ്രധാനി). വനിതാ സർപഞ്ച് രേണുവിൻ്റെ ഭർത്തൃപിതാവ് സുരേഷാണ് ​ഗ്രാമത്തിലെ കാര്യങ്ങൾ നോക്കി നടത്തുന്നത്. ഗ്രാമത്തിലെ യുവാക്കൾ അടിവസ്ത്രമോ ഷോർട്ട്സോ ധരിച്ച് ഗ്രാമത്തിൽ പരസ്യമായി നടക്കുന്നത് പലപ്പോഴും കാണാറുണ്ടെന്നും ഇതുമൂലം ഗ്രാമത്തിലെ സഹോദരിമാരും പെൺമക്കളും നാണക്കേട് അനുഭവിക്കേണ്ടി വന്നതായും സുരേഷ് കുമാർ പറയുന്നു.

ALSO READ: വാടകഗര്‍ഭധാരണം; വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആറുമാസ അവധി

പഞ്ചായത്തിൻ്റെ ഉത്തരവ് ആരെങ്കിലും ലംഘിച്ചാൽ ആദ്യം ഇയാളുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ച് മുന്നറിയിപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ഉത്തരവ് പാലിക്കാൻ തയ്യാറായില്ലെങ്കിൽ പഞ്ചായത്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിവസ്ത്രങ്ങളും ഷോർട്ട്സും ധരിച്ചിറങ്ങുന്നത് സംസ്കാരത്തിന് യോജിച്ചതല്ലെന്നും അവർ പറയുന്നു. കൂടാതെ മുട്ടിന് താഴെയുള്ള വസ്ത്രം ധരിക്കാൻ അനുവാദമുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്.

അവരവരുടെ വീടുകളിൽ എങ്ങനെ വേണമെങ്കിലും നടക്കാമെന്നും പൊതുസ്ഥലങ്ങളിൽ മാന്യമായ വസ്ത്രധാരണം നിർബന്ധമാണെന്നും സർപഞ്ചി പറയുന്നു. ​ഗ്രാമത്തിലെ സ്ത്രീകളെ പരി​ഗണിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയതെന്നും സർപഞ്ചി പറഞ്ഞു. ഉത്തരവിന് പിന്നാലെ മറ്റ് പഞ്ചായത്തുകളിലും സമാന രീതി ആവിഷ്ക്കരിക്കാൻ ആലോചിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

ഏഴായിരത്തോളം വരുന്നതാണ് ഗുജ്‌റാനി ഗ്രാമത്തിലെ ജനസംഖ്യ. ഈ ഗ്രാമത്തിൽ ഏകദേശം 1250 വീടുകളുണ്ട്. എന്നാൽ ഗ്രാമത്തിൻ്റെ ഇത്തരം തീരുമാനങ്ങളുമായി പോലീസിന് യാതൊരു ബന്ധവുമില്ലെന്ന് സദർ പോലീസ് സ്‌റ്റേഷൻ ഇൻചാർജ് പറഞ്ഞു. ഗ്രാമം മുഴുവൻ ഈ തീരുമാനത്തോട് യോജിക്കുന്നുവെങ്കിൽ, പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.