5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bharat Bandh 2024: ഇന്ന് ഭാരത് ബന്ദ്; സ്കൂളുകൾക്ക് അവധിയോ? ജനജീവിതം തടസപ്പെടുത്തില്ലെന്ന് ഭാരവാഹികൾ

Bharat Bandh 2024: കേരളത്തിലും ഇന്ന് ബന്ദ് ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി പിൻവലിക്കണമെന്നാണ് ഭാരത് ബന്ദിന് പിന്നിലെ ആവശ്യം.

Bharat Bandh 2024: ഇന്ന് ഭാരത് ബന്ദ്; സ്കൂളുകൾക്ക് അവധിയോ? ജനജീവിതം തടസപ്പെടുത്തില്ലെന്ന് ഭാരവാഹികൾ
Bharat Bandh 2024.
neethu-vijayan
Neethu Vijayan | Published: 21 Aug 2024 06:18 AM

റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് (Bharat Bandh 2024). പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ദലിത്, ആദിവാസി സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ഹർത്താൽ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചോ, നിർബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ല, എല്ലാവരോടും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്, യാതൊരു അക്രമപ്രവർത്തനങ്ങളും നടത്താൻ പാടില്ലന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

കേരളത്തിലും ഇന്ന് ബന്ദ് ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്. ദേശീയതലത്തിൽ വിവിധ ദലിത് ബഹുജൻ സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്ന ദാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണിത്. അതേസമയം പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ ഹർത്താൽ ആചരിക്കണമെന്നാണ് വിവിധ സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി പിൻവലിക്കണമെന്നാണ് ഭാരത് ബന്ദിന് പിന്നിലെ ആവശ്യം. സോഷ്യൽ മീഡിയയിൽ ഭാരത് ബന്ദ് ട്രെൻഡിങ്ങാണ്. ‘ #21_August_Bharat_Bandh ‘ എന്ന ഹാഷ്ടാഗുമായി നിരവധിയാളുകളാണ് ബന്ദിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. സാമൂഹിക രാഷ്ട്രീയ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ ബന്ദ് അനുകൂലികൾക്ക് പിന്തുണയേറിയതിന് പിന്നാലെ, അക്രമസംഭവങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ട് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിൽ ബന്ദ് ശക്തമാകുമെന്ന് മുന്നറിയിപ്പിൽ അതീവ ജാ​ഗ്രതയോടെയാണ് പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ഉൾപ്പെടുന്ന ഉന്നത ഉദ്യോസ്ഥരാണ് വീഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിൽ പങ്കെടുത്തത്.

ALSO READ: നാളെ ഭാരത് ബന്ദ്; അടച്ചിടുന്നത് എന്തെല്ലാം… കേരളത്തെ എങ്ങനെ ബാധിക്കും?

ഭാരത് ബന്ദ് ബാധിക്കുന്ന മേഖലകൾ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുഗതാഗതത്തെ ബന്ദ് ബാധിച്ചേക്കുമെന്നാണ് സൂചന. ഓഫീസുകൾ പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്. അതേസമയം ആശുപത്രി സേവനങ്ങൾ, ആംബുലൻസ്, പാൽ, പത്രം തുടങ്ങിയ അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിക്കില്ലെന്നാണ് ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്.

റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതോടെ കേരളത്തിൽ ഹർത്താൽ നടത്തുമെന്ന് വിവിധ സംഘടനകൾ അറിയിച്ചു. ഊരുകൂട്ട ഏകോപന സമിതി, ഗോത്ര മഹാസഭ, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, മലഅരയ സംരക്ഷണസമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗൾ കച്ഛി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുക.

എന്നാൽ കേരളത്തിൽ ഭാരത് ബന്ദ് പൊതുഗതാഗതം, സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് വിവരം. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. സമഗ്ര ജാതി സെൻസസ് ദേശീയതലത്തിൽ നടത്തുക, സുപ്രീം കോടതിവിധി മറികടക്കാൻ പാർലമെൻറ് നിയമനിർമാണം നടത്തുക, എല്ലാത്തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്‌ സി, എസ് ടി ലിസ്റ്റ് ഒമ്പതാം പട്ടികയിൽപെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം.