5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Video Viral: ‘നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്; ഫ്ലാറ്റിൽ ഓണാഘോഷത്തിനിട്ട പൂക്കളം ചവിട്ടിനശിപ്പിച്ച് യുവതി; വീഡിയോ വൈറൽ

Bengaluru Woman Ruins Onam Pookalam:ഓണാഘോഷത്തിന്റെ ഭാ​ഗമായി തീർത്ത പൂക്കളം നശിപ്പിക്കുന്ന യുവതിയുടെ വീഡിയോ ആണ് അത്. ബെം​ഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി മലയാളികൾ തീർത്ത പൂക്കളമാണ് യുവതി നശിപ്പിച്ചത്.

Video Viral:  ‘നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്; ഫ്ലാറ്റിൽ ഓണാഘോഷത്തിനിട്ട പൂക്കളം ചവിട്ടിനശിപ്പിച്ച് യുവതി; വീഡിയോ വൈറൽ
പൂക്കളം ചവിട്ടിനശിപ്പിച്ച് യുവതി (image credits:screengrab)
sarika-kp
Sarika KP | Updated On: 23 Sep 2024 15:59 PM

ബെം​ഗളൂരു: ഓണാഘോഷത്തിന്റെ ഭാ​ഗമായി സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. മനസ്സിനു സന്തോഷം തരുന്നതും ചിരിയുണർത്തുന്നതുമാണ് മിക്ക വീഡിയോകളും. എന്നാൽ ഇതിനു വിപരീതമായുള്ള ഒരു വീ‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓണാഘോഷത്തിന്റെ ഭാ​ഗമായി തീർത്ത പൂക്കളം നശിപ്പിക്കുന്ന യുവതിയുടെ വീഡിയോ ആണ് അത്. ബെം​ഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി മലയാളികൾ തീർത്ത പൂക്കളമാണ് യുവതി നശിപ്പിച്ചത്.

നഗരത്തിലെ തന്നിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം. കുട്ടികൾ ഇട്ട പൂക്കളമാണ് സ്ത്രീ ചവിട്ടി നശിപ്പിച്ചത്. ഇവരും മലയാളികൾ തന്നെയാണ്. ഫ്ളാറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടും ഇവർ പൂക്കളം അലങ്കോലപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. ഫ്ലാറ്റിലെ അസോഷിയേഷനും യുവതിയും തമ്മിലുള്ള തർക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൽ വൈറലായിരിക്കുകയാണ് . നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രം​ഗത്ത് എത്തുന്നത്. ഇവർക്കെതിരെ കേസ് എടുക്കണം എന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

 

ഇവർ തർക്കിക്കുന്നതും ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടത് ചോദ്യം ചെയ്യുകയും ചെയ്തു. ശേഷം പൂക്കളത്തിൽ കയറി നിൽക്കുകയായിരുന്നു. പിന്നീട് തർക്കത്തിനിടെ പൂക്കളം നശിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി തർക്കിക്കുന്നതും വീഡിയോയിൽ കാണാം. ‘നിങ്ങ​ള്‍ ആ കാല് അവിടെ നിന്ന് മാറ്റു..പൂക്കളം ഇട്ടിരിക്കുന്നത് നോക്കു..ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങുവെന്നൊക്കെ പറഞ്ഞ് സ്ത്രിയെ പിന്തിരിപ്പിക്കാൻ അവിടെ കൂടി നിന്നവർ ശ്രമിക്കുന്നുണ്ട്. എന്നാൽ വളരെ മോശമായ രീതിയിലാണ് സ്ത്രി പ്രതികരിച്ചത്. നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, വിളച്ചില്‍ കൈയ്യില്‍ വച്ചാല്‍ മതിയെന്നൊക്കെയാണ് സ്ത്രി പറയുന്നത്.

പൂക്കളം നശിപ്പിക്കുന്ന വീഡിയോ അപ്പാർട്ട്മെന്റിലെ എല്ലാവർക്കും കാണിക്കും എന്ന് പറയുമ്പോൾ കൊണ്ടുകാണിക്ക് എന്നാണ് യുവതിയുടെ മറുപടി. വീഡിയോ പുറത്തു വന്നതിന് ശേഷം യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. മറ്റുള്ളവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാൻ പഠിക്കണം ആദ്യം എന്നാണ് രമേഷിന്റെ കമന്റ്. മലയാളി അസോസിയേഷൻ ഒന്നും അവിടെ ഇല്ലേ കേസ് കൊടുക്കാൻ എന്ന് ചോദിക്കുന്നു നവീൻ. സ്ത്രി കാരണം ആ കുട്ടികളിട്ട പൂക്കളം ലോകം മുഴുവന്‍ കണ്ടുവെന്നാണ് മറ്റൊരു കമന്റ്. നല്ല സംസ്കാര സമ്പന്ന, എത്ര കഷ്ടപെട്ടാണ് അത് ഇട്ടത് എന്നോർത്തൂടെ, പൂക്കളം വൈറൽ ആവാൻ സഹായിച്ച ചേച്ചിക്ക് നന്ദി, ഇത്രയും നല്ല പൂക്കളം നശിപ്പിക്കണമെങ്കിൽ എന്ത് മനസാണ് തുടങ്ങി യുവതിക്ക് എതിരായാണ് കമന്റുകൾ മുഴുവൻ.